മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങള്‍

മാനേജരായ സുഭാഷ് ചന്ദ്രയുടെ വിവാഹ ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അജിത്തിന്‍റെ ദൃശ്യങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്

മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്;  വൈറലായി ദൃശ്യങ്ങള്‍

സ്നേഹം, വിനയം, ലളിതമായ ജീവിതം എന്നിവ കൊണ്ട് വ്യത്യസ്തനായ നടനാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത്. ഇപ്പോഴിതാ സ്വന്തം മാനേജരായ സുഭാഷ് ചന്ദ്രയുടെ വിവാഹ ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അജിത്തിന്‍റെ ദൃശ്യങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

അജിത്തിന്റെ വിനയത്തെക്കുറിച്ച് വാചാലരാവുകയും വളരെ സന്തോഷത്തോടെ അതിഥികളെ സ്വീകരിക്കുന്ന അദ്ദേഹത്തിന്‍റെ എളിമയെ പ്രശംസിക്കുകയും ചെയ്യുകയാണ് ആരാധകര്‍. അതേസമയം വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്ക് സ്റ്റണ്ടില്‍ അജിത്തിന് പരുക്കേറ്റിരുന്നു. അജിത്തിന്റെ പരുക്ക് ഭേദമാകുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

Next Story
Read More >>