വിവാഹ മോചനത്തിനു കാരണം ധനുഷ് അല്ലെന്ന് അമലാ പോൾ

ഭർത്താവ് വിജ‍യ്‍യുമായി വേർപിരിഞ്ഞതിനു കാരണം നടൻ ധനുഷ് അല്ലെന്നും വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കഥകൾ അനാവശ്യമാണെന്നും അമല

വിവാഹ മോചനത്തിനു കാരണം ധനുഷ് അല്ലെന്ന്  അമലാ പോൾ

അമല പോൾ– എ എല്‍ വിജയ് വിവാഹബന്ധം തകരാൻ കാര‌ണം ധനുഷ് ആണെന്ന വിജയ്‌യുടെ അച്ഛനും നിർമാതാവുമായ അളകപ്പന്റെ ആരോപണം നിഷേധിച്ച് നടി. വിവാഹശേഷം അഭിനയിക്കുന്നില്ലെന്നാണ് അമല തീരുമാനിച്ചിരുന്നതെന്നും ധനുഷാണ് തിരികെ വരാൻ നിർബന്ധിച്ചതെന്നും അളകപ്പൻ പറഞ്ഞിരുന്നു. എന്നാൽ തന്റെ വിവാഹ മോചനത്തിനു കാരണം ധനുഷ് അല്ലെന്ന് നടി അമലാ പോൾ വെളിപ്പെടുത്തി. മുൻഭർത്താവ് വിജ‍യ്‍യുമായി വേർപിരിഞ്ഞതിന് കാരണം നടൻ ധനുഷ് അല്ലെന്നും വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കഥകൾ അനാവശ്യമാണെന്നും വിവാഹമോചനം തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും അമല പറഞ്ഞു.

വിവാഹമോചനത്തിന് ആരും കാരണക്കാരല്ലെന്നും. അത് വ്യക്തിപരമായ കാര്യമാണെന്നും. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണെന്നും അമല ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാവില്ലെന്നും പുതിയ ചിത്രങ്ങൾ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താൻ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല കൂട്ടിച്ചേർത്തു. 2014 ലാണ് സംവിധായകന്‍ വിജയ്‌യും അമലാ പോളും വിവാഹം കഴിച്ചത്. പിന്നീട് 2017 ല്‍ വേര്‍‍പിരിഞ്ഞു.

Next Story
Read More >>