ആസിഡ് ആക്രമണ ഭീഷണി നേരിടുന്നതായി അഞ്ജലി അമീർ; വെറുതെ വിടുവെന്ന് കരഞ്ഞ് അപേക്ഷിച്ച് താരം

ആത്മഹത്യയുടെ വക്കിലാണ്. മാനസികമായും ശാരീരികമായും അത്രയും തളർന്നിരിക്കുകയാണ്.

ആസിഡ് ആക്രമണ ഭീഷണി നേരിടുന്നതായി  അഞ്ജലി അമീർ; വെറുതെ വിടുവെന്ന് കരഞ്ഞ് അപേക്ഷിച്ച് താരം

ആസിഡ് ആക്രമണ ഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീർ. തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് തനിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കുന്നതെന്നും ഇയാളുമായി ലിവിങ് ടുഗദെർ ബന്ധമുണ്ടായിരുന്നുവെന്നും വളരെ കാലമായി ഒരുമിച്ചു ജിവിക്കുകയായിരുന്നുവെന്നും അഞ്ജലി പറയുന്നു. മാനസികമായി അടുപ്പമില്ലാതിരുന്നിട്ടും ഇയാളുമായി വളരെ കാലമായി ഒരുമിച്ചു ജീവിച്ചു വരികയായിരുന്നുവെന്നും എന്നാൽ ഇതിൽ നിന്നും പിൻമാറാൻ ശ്രമിച്ചതോടെയാണ് ഭീഷണിപ്പെടുത്തിയതെന്നും അഞ്ജലി ലൈവിൽ പറഞ്ഞു.

പൊലീസ് കമ്മിഷ്ണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി അയാളായാരിക്കും. നാലു ലക്ഷത്തോളം രൂപ ഇയാൾ എനിക്കു തരാനുണ്ട്. മനസുകൊണ്ട് അത്ര അടുപ്പമില്ലായിരുന്നെങ്കിലും ഞങ്ങൾ ഒരുവീട്ടിൽ തന്നെയായിരുന്നു താമസമെന്നും അഞ്ജലി പറയുന്നു.

ഒന്നരവർഷമായി അയാൾക്ക് ജോലിയില്ല. ഞാൻ ജോലി ചെയ്തുണ്ടാക്കുന്ന കാശുമുഴുവൻ ഇയാൾക്ക് കൊടുക്കേണ്ടിയും വരുന്നു. വളരെക്കാലമായി ഞാൻ പറയുന്നു. എനിക്കു നിങ്ങളോടു പ്രണയമില്ല. എന്നാലും കൈയും കാലും പിടിച്ച് പിന്നാലെ കൂടും. അച്ഛനോ അമ്മയോ ആരുമില്ലാത്തതാണ് അയാൾ മുതലെടുക്കുന്നത്. ആത്മഹത്യയുടെ വക്കിലാണ്. മാനസികമായും ശാരീരികമായും അത്രയും തളർന്നിരിക്കുകയാണ്. എന്തെങ്കിലും പറ്റിയാൽ തന്നെ ആരുമില്ല. വ്യക്തിപരമായ കാര്യങ്ങൾ ഇങ്ങനെ തുറന്നു പറയുന്നത് മോശമാണെന്നറിയാം. അത്ര നിവൃത്തികേടുകൊണ്ടാണ് ലൈവിൽ വരുന്നതെന്നുംഅഞ്ജലി പറഞ്ഞു.

അനീസ് വി സി എന്നാണ് അയാളുടെ പേര്. കൊടുവള്ളി സ്വദേശിയാണ്.' ആസിഡ് ഭീഷണി മുഴക്കിയ വ്യക്തിയുടെ മാതാപിതാക്കളുടെ പേരുകളും അഞ്ജലി ലൈവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 'എന്നെയൊന്ന് ഒഴിവാക്കിത്തന്നാൽ മതി. എവിടെയെങ്കിലും പോയി വീടെടുത്തു താമസിച്ചോളാമെന്നും അഞ്ജലി ലൈവിൽ പറയുന്നുണ്ട്.

Read More >>