കൂടെയുണ്ട് ; വികാരാധീതനായ വിരാടിന്‍റെ വിരലുകളില്‍ ചുംബിച്ച് അനുഷ്ക

വിരാടിന്റെ മനസ്സറിയാൻ കഴിയുന്ന ഭാര്യ അനുഷ്‌ക ശർമ്മയാണ് സോഷ്യൽ മീഡിയയിലെ താരം

കൂടെയുണ്ട് ; വികാരാധീതനായ വിരാടിന്‍റെ വിരലുകളില്‍ ചുംബിച്ച് അനുഷ്ക

തന്റെ ഏറ്റവും വലിയ കരുത്ത് ഭാര്യ അനുഷ്‌ക ശർമ്മയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി പറയാറുണ്ട്. അത് സത്യമാണെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോയിലൂടെ.

ഇന്നലെ ഡൽഹിയിൽ ഫിറോഷ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നാക്കി മാറ്റുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശർമ്മയും എത്തിയത്.

സ്റ്റേഡിയത്തിലെ ഒരു പവലിയന് ഡൽഹി സ്വദേശി കൂടിയായ വിരാട് കോഹ്ലിയുടെ പേര് നൽകുന്ന ചടങ്ങും ഇതിനൊപ്പം നടന്നിരുന്നു.ഇതിനിടെ കോഹ്ലിയുടെ പിതാവ് പ്രേം കോഹ്ലിയുടെ മരണത്തിനു ശേഷം അരുൺ ജെയ്റ്റ്‌ലി വീട് സന്ദർശിച്ചതിനെ കുറിച്ച് വേദിയിലുണ്ടായിരുന്ന രജത് ശർമ്മ പറഞ്ഞു. പിതാവിനെ കുറിച്ച് കേട്ടതും വിരാടിന്റെ മുഖംമാറി വികാരാധീതനായി. ഇതുകണ്ട് അനുഷ്‌ക വിരാടിന്റെ കൈവിരലിൽ ചുംബിക്കുകയായിരുന്നു.

വിരാടിന്റെ മനസ്സറിയാൻ കഴിയുന്ന ഭാര്യ അനുഷ്‌ക ശർമ്മയാണ് സോഷ്യൽ മീഡിയയിലെ താരം. 2017 ഡിസംബറിലായിരുന്നു ബോളിവുഡ് സിനിമ താരമായ അനുഷ്ക ശര്‍മ്മയും വിരാടും തമ്മിലുള്ള വിവാഹം

Next Story
Read More >>