ധനുഷും മഞ്ജുവും പിന്നെ വെട്രിമാരനും; അസുരന്റെ മാസ് ട്രെയിലര്‍

'വെക്കൈ' എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് 'അസുരന്‍' എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ധനുഷും മഞ്ജുവും പിന്നെ വെട്രിമാരനും; അസുരന്റെ മാസ് ട്രെയിലര്‍

ചെന്നൈ: മഞ്ജു വാര്യരും ധനുഷും ആദ്യമായി ഒരുമിക്കുന്ന ചിത്രം അസുരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്‍ ധനുഷാണ് ട്രെയിലര്‍ ട്വീറ്റ് ചെയ്തത്. 'വടചെന്നൈ'യ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒരുമിക്കുന്നു, മഞ്ജുവിന്റെ തമിഴ് ചിത്രം എന്നിങ്ങനെ ഏറെ പ്രത്യേകതകളുള്ളതാണ് അസുരന്‍. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് 'അസുരന്‍'.

വട ചെന്നൈയില്‍ കണ്ടതു പോലെ തന്നെ വയലന്‍സും സംഘര്‍ഷവുമൊക്കെയാകും അസുരനിലും ഉണ്ടാവുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. 'വെക്കൈ' എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് 'അസുരന്‍' എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് ജി.വി പ്രകാശാണ്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇരുവരും ഒന്നിച്ച 'പൊല്ലാതവന്‍', 'ആടുകളം', 'വടചെന്നൈ' എന്നിവയെല്ലാം ബോക്‌സ് ഓഫീസില്‍ വിജയം നേടിയതിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു.

'അസുരനി'ല്‍ ഇരട്ടവേഷത്തിലാണ് ധനുഷ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന്‍-മകന്‍ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കഥാപാത്രമായാവും ധനുഷ് എത്തുക എന്ന് വെട്രിമാരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടു ലൂക്കിലും ഉള്ള ധനുഷിന്റെ ഫോട്ടോയും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്.

Read More >>