ഭദ്രൻ തിരിച്ചു വരുന്നു; നായകനാവുന്നത് സൗബിൻ

സൗബിൻ ഷാഹിർ നായകനാകുന്ന ജൂതന്‍ എന്ന ചിത്രത്തിലൂടെയായിരിക്കും ഭദ്രൻ 14 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നത്

ഭദ്രൻ തിരിച്ചു വരുന്നു; നായകനാവുന്നത് സൗബിൻ

ആടുതോമ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിൻെറ ഹിറ്റ് സംവിധായകൻ ഭദ്രന്‍ വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന ജൂതന്‍ എന്ന ചിത്രത്തിലൂടെയായിരിക്കും ഭദ്രൻ 14 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ ഫേസ്ബുക്കിൽ റിലീസ് ചെയ്തു. റിമ കല്ലിങ്കല്ലാണ് ചിത്രത്തിൽ നായികയാവുന്നത്. ജോജു ജോർജ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

'എനിക്കു പ്രിയപ്പെട്ട ഭദ്രൻ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതൻ സിനിമയ്ക്ക് എല്ലാ ആശംസകളും, ഓൾ ദ് ബെസ്റ്റ് സൗബിൻ'–മോഷൻ പോസ്റ്റർ പങ്കുവച്ച ശേഷം മോഹൻലാൽ കുറിച്ചു.


റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

Read More >>