മോദിയുടെ മാൻ vs വൈൽഡ് കണ്ടവർ ഗൂഗിളിൽ തെരഞ്ഞത് കറിവേപ്പിലയെ കുറിച്ചോ?

നദിയിലൂടെയുള്ള യാത്രക്കിടെ ഗ്രിൽസ് മോദിക്ക് ഫ്ലാസ്കിൽ നിന്ന് ചായ നൽകുന്നുണ്ട്. സ്വീറ്റ് നീം ഇട്ടതാണിതെന്നും ഗ്രിൽ പറയുന്നുണ്ട്. ഇതിന് പിന്നലാലെ ഇരുവരും സ്വീറ്റ് നീമിനെ കുറിച്ച് ചർച്ച ചെയ്യുന്നുമുണ്ട്.

മോദിയുടെ മാൻ vs വൈൽഡ് കണ്ടവർ ഗൂഗിളിൽ തെരഞ്ഞത് കറിവേപ്പിലയെ കുറിച്ചോ?

ഡിസ്‌ക്കവറി ചാനലില്‍ മാന്‍ വേര്‍സസ് വൈല്‍ഡില്‍ ബെയര്‍ ഗ്രില്‍സിനൊപ്പം അഥിതിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ ​ഗൂ​ഗിളിൽ തിരഞ്ഞത് കേട്ട് അന്താളിച്ചിരിക്കുകയാണ് സെെബർ ലോകം. കാരണം കറിവേപ്പിലയെക്കുറിച്ചാണ് ഇവർ വിവരങ്ങൾ തിരഞ്ഞെത്. തിങ്കളാഴ്ചയാണ് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തിരുന്നത്.

ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് ദേശീയ ഉദ്യാനത്തിലാണ് ഏപ്പിസോഡിൻെറ ചിത്രീകരണം നടന്നത്. യുവാവായിരിക്കെ ഹിമാലയത്തിൽ ജീവിച്ചതുൾപ്പെടെയുള്ള മോദിയുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങളെ കുറിച്ച് മോദി ഈ ഏപ്പിസോഡിൽ പറഞ്ഞിരുന്നു. നദിയിലൂടെയുള്ള യാത്രക്കിടെ ഗ്രിൽസ് മോദിക്ക് ഫ്ലാസ്കിൽ നിന്ന് ചായ നൽകുന്നുണ്ട്. സ്വീറ്റ് നീം ഇട്ടതാണിതെന്നും ഗ്രിൽ പറയുന്നുണ്ട്.


ഇതിന് പിന്നലാലെ ഇരുവരും സ്വീറ്റ് നീമിനെ കുറിച്ച് ചർച്ച ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ വീട്ടമ്മമാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമായി സ്വീറ്റ് നീം മാറിയതിനെ കുറിച്ച് മോദി വിവരിക്കുന്നുണ്ട്. കറികൾക്ക് പ്രസിദ്ധമാണ് ഇന്ത്യ. ഇന്ത്യയിലെ കറികളിൽ ഒഴിച്ചുകൂടാനാവാത്തതാണ് ഇതെന്നും മോദി പറയുന്നുണ്ട്.

ഈ ഏപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തെരഞ്ഞത് സ്വീറ്റ് നീമിനെ കുറിച്ചാണ്. വീടുകളിൽ ഉപയോഗിക്കുന്ന ഈ ഇലകളുടെ പ്രയോജനത്തെ കുറിച്ചാണ് മിക്കവർക്കും അറിയേണ്ടിയിരുന്നത്. മോദി പങ്കെടുത്ത ഏപ്പിസോഡുമായി ബന്ധപ്പെട്ട് തന്നെയാണ് കറിവേപ്പിലയെ കുറിച്ച് തെരഞ്ഞിരിക്കുന്നത്.

എന്താണ് സ്വീറ്റ് നീം/ നീം ഇലകൾ?

സ്വീറ്റ് നീം എന്ന് ​ഗൂ​ഗിളിൽ തിരഞ്ഞാൽ ലഭിക്കുക കറിവേപ്പിലയെക്കുറിച്ചുള്ള വിവരങ്ങളാണ്. കറിവേപ്പില അല്ലെങ്കിൽ കടിപട്ട എന്നാണ് ഇവ പൊതുവിൽ അറിയപ്പെടാറുള്ളത്. പരമ്പരാഗതമായി ഇന്ത്യൻ അടുക്കളയിൽ ഇത് ഉപയോഗിച്ച് വരുന്നുണ്ട്. കാൻസർ, പ്രമേഹം എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണ് കറിവേപ്പില എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Read More >>