അതിശയിപ്പിച്ച് ദീപിക; ഛപാകിൻെറ ട്രെയിലർ പുറത്ത്

കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ നാലു ലക്ഷത്തിൽപരം ആളുകൾ കണ്ടിട്ടുണ്ട്. റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മേഘ്നാ ഗുൽസാറാണ് ഛപാക് സംവിധാനം ചെയ്യുന്നത്.

അതിശയിപ്പിച്ച് ദീപിക; ഛപാകിൻെറ ട്രെയിലർ പുറത്ത്

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളായി ദീപികയെത്തുന്ന ഛപാകിൻെറ ട്രെയിലർ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ നാലു ലക്ഷത്തിൽപരം ആളുകൾ കണ്ടിട്ടുണ്ട്. റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മേഘ്നാ ഗുൽസാറാണ് ഛപാക് സംവിധാനം ചെയ്യുന്നത്.

ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ പ്രതിനിധിയായ ലക്ഷ്മിയുടെ ജീവിതവും പ്രതിസന്ധികളുമാണ് ചിത്രം കെെകാര്യം ചെയ്യുന്നത്. സ്കൂൾ വിദ്യാർഥിയായിരിക്കെയാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. നേരത്തെ ചിത്രീകരണത്തിനിടെ ലീക്കായ വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ദീപികയും വിക്രാന്ത് മാസും ഒന്നിച്ചുള്ള വീഡിയോയാണ് ലീക്കായത്.

മഞ്ഞ നിറത്തിലുള്ള ചുരിദാറിട്ട് സഹതരാം വിക്രാന്തിനൊപ്പം ബൈക്കില്‍ ഡൽഹിയിലെ ഒരു തെരുവില്‍ വന്നിറങ്ങുന്ന ദീപികയാണ് വീഡിയോയിലുണ്ടായിരുന്നത്. ദീപികയുടെ അഭിനയ ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഛപാകിലേതെന്നാണ് സംവിധായിക മേഘ്ന ഗുല്‍സാര്‍ നേരത്തെ പറഞ്ഞിരുന്നത്. ജനുവരി പത്തിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

Next Story
Read More >>