വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

കോഴിക്കോട്: വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി അനുമതി നല്‍കി.വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

കേരളത്തില്‍ നിന്ന് ആഡംബര കാര്‍ വാങ്ങിയ പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിച്ചുവെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ്. പോണ്ടിച്ചേരിയിലെ വ്യാജവിവാസത്തിലാണ് കാര്‍ വാങ്ങിയിരിക്കുന്നതെന്ന് കണ്ടത്തിയിട്ടുണ്ട്. വിലാസം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞിരിക്കുന്നത്. ആദ്യമായാണ് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായത്. നേരത്തെ സമാനമായ കേസില്‍ ഫഹദ് ഫാസില്‍ പിഴ അടച്ചിരുന്നു.

Read More >>