വരവറിയിച്ച് 'ദര്‍ബാര്‍': ആദ്യ ​ഗാനം വെെറൽ; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

നീണ്ട ഇടവേളയ്ക്ക് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദർബാർ. രജനി- നയൻ താര കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

വരവറിയിച്ച്

വരവറിയിച്ച് സൂപ്പർ സ്റ്റാർ രജനീകാന്തിൻെറ 'ദര്‍ബാര്‍'. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിൻെറ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 'ചുമ്മാ കിഴി' എന്ന് തുടങ്ങുന്ന ഗാനം നിലവിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്.

പുറത്തിറങ്ങിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയില്‍ ചില ചിത്രീകരണ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിർവ്വഹിച്ച ​ഗാനം ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യമാണ്. വിവേകിന്റേതാണ് ഗാനത്തിന്റെ വരികള്‍. രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് സൂപ്പർ സ്റ്റാർ വേഷമിടുന്നത്. നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

നീണ്ട ഇടവേളയ്ക്ക് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദർബാർ. രജനി- നയൻ താര കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. കുസേലന്‍, ശിവജി, ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒരുമിച്ചത്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

Read More >>