ചലച്ചിത്രപ്രവർത്തകരെ കാണാൻ ചെല്ലുമ്പോൾ അവർ പുറകില്‍ നിന്ന് കതക് അടയ്ക്കും, ഏറെ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുന്നത്: സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി രാഖി സാവന്ത്

പലപ്പോഴും കഴിക്കാൻ വീട്ടിൽ ഒന്നും കാണില്ല. ചവറ്റുകുട്ടയിൽനിന്നുപോലും അമ്മ ഭക്ഷണം ശേഖരിച്ചു വീട്ടിൽകൊണ്ടുവന്നു തന്നിട്ടുണ്ട്. അതു കഴിച്ചാണ് ജീവിച്ചിരുന്നത്.

ചലച്ചിത്രപ്രവർത്തകരെ കാണാൻ ചെല്ലുമ്പോൾ അവർ പുറകില്‍ നിന്ന് കതക് അടയ്ക്കും, ഏറെ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുന്നത്: സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി  രാഖി  സാവന്ത്

ബോളിവുഡ് സിനിമയിലെ ഗ്ലാമർ താരമാണ് നടി രാഖി സാവന്ത്. പലപ്പോഴായി അഭിപ്രായ പ്രകടനങ്ങളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള താരം താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കയാണിപ്പോള്‍.

സിനിമാ രംഗത്തേക്ക് വരുന്ന സമയത്ത് സംവിധായകരും പ്രൊഡ്യൂസർമാരും ദുരുദ്ദേശ്യത്തോടെ ഓഡിഷനു വിളിക്കാറുണ്ടായിരുന്നുവെന്ന് രാഖി സാവന്ത് വെളിപ്പെടുത്തി. ആദ്യകാലത്ത് അവസരം ചോദിച്ച് സംവിധായകരെയും നിർമാതാക്കളെയും കാണുമ്പോൾ അവർ പറയും നിങ്ങളുടെ കഴിവുകൾ പുറത്തുകാണിക്കൂവെന്ന്. അവർ എന്തു കഴിവിനെക്കുറിച്ചാണു സംസാരിക്കുന്നതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവർത്തകരെ കാണാൻ ചെല്ലുമ്പോൾ അവർ എനിക്കു പിന്നിൽ കതക് വലിച്ചടയ്ക്കും. പിന്നെ ഏറെ കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്നു രക്ഷപ്പെടുന്നത്- രാഖി പറയുന്നു.

ദാരിദ്ര്യത്തിലുംകഷ്ടപാടിലുമാണ് ജീവിച്ചത്. ഇന്ന് അറിയപ്പെടുന്ന നടിയായതിനു പുറകിൽ തന്റെ കഠിനാധ്വാനമാണ്. വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ ജീവിച്ചിട്ടുണ്ട്. അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു പലപ്പോഴും മറ്റുള്ളവർ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. പലപ്പോഴും കഴിക്കാൻ വീട്ടിൽ ഒന്നും കാണില്ല. ചവറ്റുകുട്ടയിൽനിന്നുപോലും അമ്മ ഭക്ഷണം ശേഖരിച്ചു വീട്ടിൽകൊണ്ടുവന്നു തന്നിട്ടുണ്ട്- രാഖി പറയുന്നു.

രാഖി സാവന്ത് എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർഥ പേര് നീരു ഭേദ എന്നാണ്. സിനിമയിൽ അറിയപ്പെടാനായി പേര് മാറ്റുകയായിരുന്നു സിനിമയിൽ എത്തിയതിനുശേഷമാണ് പേര് മാറ്റിയതെന്നും താരം വെളിപ്പെടുത്തി.

Read More >>