"മഴ, ചായ, ജോൺസൺ മാഷ്... ഹാ അന്തസ്സ്; ജോൺസൺ മാഷിൻെറ പാട്ട് കേട്ട് ചായ കുടിച്ച് ദുൽഖർ

ടീസറിൽ ചായ കുടിച്ച് കൊണ്ട് ദുൽഖറിന്റെ ലല്ലു പറയുന്ന ഡയലോഗ് ആരാധകർ ഏറ്റെടുത്തു. "മഴ, ചായ, ജോൺസൺ മാഷ്... ഹാ അന്തസ്സ്

"മഴ, ചായ, ജോൺസൺ മാഷ്... ഹാ അന്തസ്സ്; ജോൺസൺ മാഷിൻെറ പാട്ട് കേട്ട് ചായ കുടിച്ച് ദുൽഖർ

ദുൽഖർ സൽമാൻ നായകനാക്കി ബി.സി നൗഫൽ അണിയിച്ചൊരുക്കുന്ന ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ പുതിയ ടീസർ പുറത്ത്. നാട്ടിൻ പുറത്തെ ഒരു ചായക്കടയിൽ വച്ച് റേഡിയോയിലെ പാട്ട് ആസ്വദിച്ച് ചായ കുടിച്ചു നിൽക്കുന്ന ദുൽഖറാണ് ടീസറിലുള്ളത്. വെറും 25 സെക്കന്റ് ദൈർഘ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ടീസറിനുള്ളത്. ടീസറിൽ ചായ കുടിച്ച് കൊണ്ട് ദുൽഖറിന്റെ ലല്ലു പറയുന്ന ഡയലോഗ് ആരാധകർ ഏറ്റെടുത്തു. "മഴ, ചായ, ജോൺസൺ മാഷ്... ഹാ അന്തസ്സ്!"

പ്രശസ്ത സംഗീതസംവിധായകൻ ജോൺസൺ മാഷ് ഈണം നൽകിയ 'അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ' എന്ന ഗാനമാണ് രംഗത്തിന് പശ്ചാത്തലമൊരുക്കുന്നത്.


നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹിറ്റ് കൂട്ട്‌കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

പി. സുകുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആന്റോ ജോസഫ്, സി.ആര്‍ സലീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നാദിര്‍ഷ. ചിത്രം നാളെ പ്രദർശനത്തിനെത്തും

Read More >>