രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയേറ്റം

സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്‌​കാ​രം ഇ​റാ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ മ​ജീ​ദ് മ​ജീ​ദി​ക്ക് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും. അ​ഞ്ച് ല​ക്ഷം രൂ​പ​യും ശി​ല്‍പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയേറ്റം

തി​രു​വ​ന​ന്ത​പു​രം: 23ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള (ഐ.​എ​ഫ്.​എ​ഫ്.​കെ) ഇന്ന് തുടക്കം. നി​ശാ​ഗ​ന്ധി​യി​ൽ വൈ​കീ​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മേ​ള​ക്ക് തി​രി​തെ​ളി​ക്കും. മ​ന്ത്രി എ.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ബം​ഗാ​ളി സം​വി​ധാ​യ​ക​ന്‍ ബു​ദ്ധ​ദേ​വ്ദാ​സ് ഗു​പ്ത മു​ഖ്യാ​തി​ഥി​യാ​കും. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ന​ന്ദി​താ ദാ​സ്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ക​മ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് മേയര്‍ വി.കെ പ്രശാന്തിന് നല്‍കി പ്രകാശിപ്പിക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം കെ മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്‌​കാ​രം ഇ​റാ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ മ​ജീ​ദ് മ​ജീ​ദി​ക്ക് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും. അ​ഞ്ച് ല​ക്ഷം രൂ​പ​യും ശി​ല്‍പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. തു​ട​ർ​ന്ന് ഇ​റാ​നി​യ​ന്‍ സം​വി​ധാ​യ​ക​ൻ അ​സ്ഗ​ര്‍ ഫ​ര്‍ഹാ​ദി​യു​ടെ 'എ​വ​രി​ബ​ഡി നോ​സ്' പ്ര​ദ​ര്‍ശി​പ്പി​ക്കും.


ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവന സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ദ ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. 'ഈ.​മ.​യൗ.', 'സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ' എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 14 എ​ണ്ണ​മാ​ണ്​ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. 13 വ​രെ ന​ഗ​ര​ത്തി​ലെ 13 തി​യ​റ്റ​റു​ക​ളി​ലാ​യാ​ണ് മേ​ള.

Read More >>