വസുധയുടെ നടുവിരൽ വ്യക്തമാണ്; ഇഷ്കിന്റെ കത്രിക വെക്കാത്ത രം​ഗം പുറത്തുവിട്ട് സംവിധായകൻ

''ഇഷ്ക്ക്'' പേരു കേൾക്കുമ്പോൾ ഒരു പ്രണയകഥയുടെ ആവിഷ്‌കാരമെന്ന് തോന്നിപ്പിച്ചെങ്കിലും ചിത്രത്തിൻെറ ടാഗ്‌ലൈന്‍ 'ഒരു പ്രണയകഥയല്ല' എന്നായിരുന്നു. ഇതിനോട് നൂറു ശതമാനം നീതി പുലർത്തുന്നതായിരുന്നു ചിത്രം.

വസുധയുടെ നടുവിരൽ വ്യക്തമാണ്; ഇഷ്കിന്റെ കത്രിക വെക്കാത്ത രം​ഗം പുറത്തുവിട്ട് സംവിധായകൻ

സെൻസർ ബോർഡി‍‍ൻെ അനുമതിയില്ലാതെ ഒരു സിനിമയും പ്രദർശനത്തിനെത്താറില്ല. ഇതിനെതിരെ പല തരത്തിലുള്ള വിമർശനങ്ങളും ഉയരാറുണ്ട്. സെൻസർ ബോർഡിൻെറ കത്രിക വെയ്ക്കൽ പലപ്പോഴും സിനിമയെ തന്നെ ഇല്ലാതാക്കുന്നതാണെന്നാണ് വിമർശനങ്ങൾ. ഇപ്പോഴിതാ ഇഷ്ക് എന്ന ചിത്രത്തിലെ സെൻസർ ബോർഡ് കട്ട് ചെയ്ത രം​ഗം പുറത്ത് വിട്ടിരിക്കുയാണ് സംവിധായകൻ അനുരാജ് മനോഹർ.

'ഇഷ്കിന്റെ , ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്.'എന്നെഴുതിക്കൊണ്ടാണ് സംവിധായകൻ അനുരാജ് മനോഹർ രം​ഗം പുറത്ത് വിട്ടത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലായിരുന്നു സെൻസർ ബോർഡ് കത്രിക വച്ചത്. അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകൻ പങ്കുവച്ചത്.

ഷെയ്ൻ നിഗമും ആൻശീതളുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ മികച്ച പ്രകടനം നടത്തിയിരുന്നു.' 'ഇഷ്ക്ക്'' പേരു കേൾക്കുമ്പോൾ ഒരു പ്രണയകഥയുടെ ആവിഷ്‌കാരമെന്ന് തോന്നിപ്പിച്ചെങ്കിലും ചിത്രത്തിൻെറ ടാഗ്‌ലൈന്‍ 'ഒരു പ്രണയകഥയല്ല' എന്നായിരുന്നു. ഇതിനോട് നൂറു ശതമാനം നീതി പുലർത്തുന്നതായിരുന്നു ചിത്രം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന കപട സദാചാരവാദികളെ കണക്കറ്റ് വിമർശിക്കുന്നതായിരുന്നു ഇഷ്ക്ക്.

Next Story
Read More >>