കാജല്‍ അഗര്‍വാളും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു; ആവേശത്തില്‍ ആരാധകര്‍

തമിഴിൽ പുറത്തിറങ്ങുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല എന്നാൽ ദുൽഖറിനൊപ്പം തമിഴ് ചിത്രത്തിലെത്തുമെന്ന് കാജൽ വ്യക്തമാക്കി

കാജല്‍ അഗര്‍വാളും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു; ആവേശത്തില്‍ ആരാധകര്‍

യുവ താരങ്ങളായ ദുൽഖർ സൽമാനും കാജൽ അഗർവാളും ഒന്നിക്കുന്നു. തമിഴിൽ പുറത്തിറങ്ങുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ദുൽഖറിനൊപ്പം തമിഴ് ചിത്രത്തിലെത്തുമെന്ന് മുംബൈയിലെ ഒരു ചടങ്ങിൽ കാജൽ വ്യക്തമാക്കി.

നിലവിൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന 'കറുപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് ദുൽഖർ. അനൂപ് സത്യന്റെ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലും 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' എന്ന തമിഴ് ചിത്രത്തിലും ദുൽഖർ സൽമാൻ എത്തുന്നുണ്ട്.

മലയാള സിനിമയിലൂടെ തമിഴിലും പിന്നീട് ബോളിവുഡിലും ചുവടുവെച്ച ദുല്‍ഖറിന്‍റെ ആദ്യ ഹിന്ദി ചിത്രം സോയ ഫാക്ടര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

Read More >>