കല്‍ക്കിയുടെ കലക്കന്‍ ടീസര്‍

ടൊവീനോ തോമസ് നായകനാവുന്ന ചിത്രമാണു കല്‍ക്കി. നവാഗതനായ പ്രവീൺ പ്രഭാറാമാണു സംവിധായകന്‍. കല്‍ക്കിയുടെ എഡിറ്റര്‍ രഞ്ജിത്ത് കുഴൂരാണു.

കല്‍ക്കിയുടെ കലക്കന്‍ ടീസര്‍

കൊച്ചി: യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 'കൽക്കി'യുടെ ടീസർ എത്തി. 'കൽക്കി' ഒരു ഗംഭീര ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളിലൊന്നായ ഇൻസ്പെക്ടർ ബൽറാമിൽ നിന്നും പ്രചോദനമുൾക്കൊണ്ട പൊലീസ് കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. നവാഗതനായ പ്രവീൺ പ്രഭാറാം ആണ് സംവിധായകൻ. 'സെക്കൻഡ് ഷോ', 'തീവണ്ടി' തുടങ്ങിയ ചിത്രങ്ങളിൽ സംവിധാന സഹായിയായിരുന്നു പ്രവീൺ പ്രഭാറാം.കഴിഞ്ഞ ദിവസം ടൊവിനോ കൽക്കിയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

കുഞ്ഞിരാമായണം, എബി എന്നി ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണു കല്‍ക്കി നിര്‍മ്മിക്കുന്നത് . രചന-സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം, ക്യാമറ-ഗൗതം ശങ്കര്‍,എഡിറ്റര്‍-രഞ്ജിത്ത് കൂഴൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, വിതരണം-സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്, പി ആര്‍ ഒ - എ എസ് ദിനേശ്. കല്‍ക്കി എഫ് ബി പേജ് ഇവിടെ


Read More >>