ജയസൂര്യയുടെ 'കത്തനാര്‍': ടീസര്‍ പങ്കുവച്ച് ആശംസയുമായി പൃഥ്വിരാജ്, നന്ദിയറിച്ച് താരം

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ഫാന്‍റസി-ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ വൈദികനായ മാന്ത്രികന്‍ കടമറ്റത്ത് കത്തനാരായാണ് ജയസൂര്യ എത്തുന്നത്.

ജയസൂര്യയുടെ

'ഫിലിപ്‍സ് ആൻഡ് മങ്കിപെൻ' ഒരുക്കിയ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം 'കത്തനാരു'ടെ ടീസര്‍ പുറത്തിറങ്ങി.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ഫാന്‍റസി-ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ വൈദികനായ മാന്ത്രികന്‍ കടമറ്റത്ത് കത്തനാരായാണ് ജയസൂര്യ എത്തുന്നത്.

ജയസൂര്യക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് കത്തനാരുടെ ടീസര്‍ പൃഥ്വിരാജ് പങ്കുവെച്ചു. ജയസൂര്യയ്ക്കും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് ഇന്‍സ്റ്റാഗ്രാമിലാണ് പൃഥ്വിരാജ് ടീസര്‍ പങ്കുവെച്ചത്. പൃഥ്വിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ജയസൂര്യ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു.

Read More >>