ആദ്യദിനത്തില്‍ 9.12 കോടി സ്വന്തമാക്കി മധുരരാജ; കളക്ഷന്‍ കണക്ക് പുറത്ത്

കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത് 4.2 കോടിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 1.4 കോടി. ജി.സി.സി രാജ്യങ്ങളില്‍ നിന്ന് 2.9 കോടി. അമേരിക്കയില്‍ നിന്ന് 21 ലക്ഷം. യൂറോപ്പില്‍ നിന്ന് 11 ലക്ഷം. മറ്റു രാജ്യങ്ങളില്‍ നിന്ന് 30 ലക്ഷം

ആദ്യദിനത്തില്‍ 9.12 കോടി സ്വന്തമാക്കി മധുരരാജ; കളക്ഷന്‍ കണക്ക് പുറത്ത്

തിയേറ്റര്‍ പൂരപറമ്പാക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയുടെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 9.12കോടിയാണ് ചിത്രം ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്. മധുരരാജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത് 4.2 കോടിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 1.4 കോടി. ജി.സി.സി രാജ്യങ്ങളില്‍ നിന്ന് 2.9 കോടി. അമേരിക്കയില്‍ നിന്ന് 21 ലക്ഷം. യൂറോപ്പില്‍ നിന്ന് 11 ലക്ഷം. മറ്റു രാജ്യങ്ങളില്‍ നിന്ന് 30 ലക്ഷം. ആകെ 9.12 കോടി.


പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ.

തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം.ആര്‍.ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

Read More >>