ജോബി ജോർജ് സാമ്പത്തിക തട്ടിപ്പിലൂടെ നൂറ് കോടിയുടെ ബാങ്ക് ബാലൻസ് ഉണ്ടാക്കി: ആരോപണവുമായി മഹാസുബൈർ

ഷെയ്ൻ നിഗം നായകനായി ഞാൻ പുതിയതായി നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രം കേരളത്തിൽ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയിൽ ആണ് എന്റെ സഹപ്രവർത്തകൻ സംസാരിച്ചത്

ജോബി ജോർജ് സാമ്പത്തിക തട്ടിപ്പിലൂടെ നൂറ് കോടിയുടെ ബാങ്ക് ബാലൻസ് ഉണ്ടാക്കി: ആരോപണവുമായി മഹാസുബൈർ

നിർമ്മാതാവ് ജോബി ജോർജിനെതിരെ ആരോപണവുമായി മഹാസുബൈർ രംഗത്ത്. സാമ്പത്തിക തട്ടിപ്പ് നടത്തി നൂറ് കോടിയുടെ ബാങ്ക് ബാലൻസ് ഉണ്ടാക്കിയ വ്യക്തിയാണ് സിനിമാ നിർമ്മാതാവ് ജോബി ജോർജെന്ന് നിർമ്മാതാവായ മഹാസുബൈർ ആരോപിച്ചു. ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരവും രേഖകളും സുബൈർ പങ്കുവച്ചത്.

ജോബി ജോർജ് തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന് നടൻ ഷെയ്ൻ നിഗം ആരോപിച്ചതിന് പിന്നാലെയുണ്ടായ വിഷയത്തിൽ പ്രതികരിച്ചാണ് സുബൈൽ രംഗത്തുവന്നത്.ഷെയ്ൻ നിഗവും ജോബിജോർജ് നിർമ്മാതാവും തമ്മിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാൻ സംസാരിച്ചപ്പോൾ വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത് എന്നെപ്പോലെ തന്നെ ഒരു നിർമ്മാതാവാണ് ജോബി ജോർജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷെയ്ൻ നിഗം നായകനായി ഞാൻ പുതിയതായി നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രം കേരളത്തിൽ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയിൽ ആണ് എന്റെ സഹപ്രവർത്തകൻ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവിൽ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങൾ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്- സുബൈർ പറയുന്നു.

സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകൾ നടത്തി എല്ലാ രീതിയിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോർജ്. ഞാൻ മലയാള സിനിമയിൽ വന്നിട്ട് 20 വർഷത്തിനു മുകളിലായി മലയാളത്തിൽ കഷ്ടപ്പെട്ട് ഒരുപാട് സിനിമകൾ നിർമിച്ചിട്ടുണ്ട് മീശമാധവൻ,മനസിനക്കരെ പാലേരിമാണിക്യം ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങി നിരവധി സിനിമകൾ വർണചിത്രയുടെ ബാനറിൽ നിർമ്മിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ ജീവിത മാർഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാൻ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവർത്തകനായ ജോബി ജോർജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലൻസ് ഒന്നുമില്ലാത്ത ഒരു സാധാരണ നിർമാതാവാണ് ഞാൻ.

സിനിമയിൽ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ അതിനെ അതിൻറെ രീതിക്ക് സംസാരിച്ചു പ്രശ്‌നങ്ങൾ തീർത്ത് സന്തോഷത്തോടെ പോകണം എന്നാണ് എൻറെ രീതി. ഈ കുറിപ്പ് എഴുതാൻ കാരണമായത് എന്നെ സ്‌നേഹിക്കുന്ന സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

ജോബി ജോർജിന്റെ ചിത്രമായ വെയിലിൽ ഷെയ്ൻ ആണ് നായകൻ.വെയിൽ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ 20 ദിവസമായാണ് നിശ്ചയിച്ചത്. ഇത് 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂർത്തിയായി. ഇതോടെ അടുത്ത ചിത്രമായ കുർബാനിയുടെ ലൊക്കേഷനിലേക്കായി പോയി. ഈ ചിത്രത്തിനു വേണ്ടി മുടി ഷെയ്ൻ മുടിമുറിക്കുകയും ചെയ്തു. ഇതോടെയാണ് ജോബിയും ഷെയ്‌നും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത്. വെയിലിന്റെ ചിത്രീകരണം മുടക്കാനാണ് മുടിമുറിച്ചതെന്ന് ആരോപിച്ച് ജോബി തനിക്കെതിരെ വധഭീഷണി മുഴക്കുകയാണെന്ന് ഷെയ്ൻ ആരോപിച്ചിരുന്നു.

എന്നാൽ ചിത്രീകരണം കഴിയും മുമ്പ് വേറൊരു സിനിമയിൽ അഭിനയിച്ചത് കരാർ ലംഘനമാണെന്നും. കരാർ പ്രകാരം സിനിമ കഴിയുന്നതിന് മുമ്പ് തലമുടിയോ ലുക്കോ മാറ്റില്ലെന്ന് ഷെയിൻ നിഗം എഴുതി നൽകിയിട്ടുണ്ടെന്നുമാണ് ജോബി ജോർജിന്റെ പ്രതികരണം

Read More >>