മാസ്സായിമെ​ഗാസ്റ്റാർ സ്റ്റാർ; മാമാങ്കത്തിന്റെ തമിഴ് ട്രെയിലറിന് മികച്ച സ്വീകരണം

ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റാമിന്റെ പ്രയത്‌നം പാഴായില്ലെന്നാണ് ആരാധകർ പറയുന്നത്.

മാസ്സായിമെ​ഗാസ്റ്റാർ സ്റ്റാർ; മാമാങ്കത്തിന്റെ തമിഴ് ട്രെയിലറിന് മികച്ച സ്വീകരണം

നവംബര്‍ 21 തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി മാറ്റാനെത്തുന്ന മമ്മുട്ടിയുടെ ബ്രഹമാണ്ഡ ചിത്രം മാമാങ്കത്തിൻെറ തമിഴ് ട്രെയിലർ റിലീസ് ചെയ്തു. സ്വന്തം ശബ്ദത്തിൽ മെഗാസ്റ്റാര്‍ തന്നെയാണ് അദ്ദേഹത്തിൻെറ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്. സംവിധായകനായ റാമായിരുന്നു തമിഴ് പതിപ്പിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

ചിത്രത്തിൻെറ തമിഴ് പതിപ്പിലും സ്വന്തം ശബ്ദം ഉപയോഗിക്കുന്നതിനോടായിരുന്നു മമ്മൂട്ടിക്കും താല്‍പര്യമുണ്ടായിരുന്നതെന്നാണ് വാർത്തകൾ. വാക്കുകളുടെ ഉച്ഛാരണവും മറ്റ് കാര്യങ്ങളുമൊക്കെ ശ്രദ്ധിച്ചത് റാമായിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റാമിന്റെ പ്രയത്‌നം പാഴായില്ലെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ മലയാളത്തിൽ പുറത്തുവിട്ട സിനിമയുടെ ട്രെയിലറും മൂക്കുത്തി എന്ന ഗാനവുമൊക്കെ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം നിര്‍മ്മിക്കുന്നത് വേണു കുന്നമ്പിള്ളിയാണ്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, മണിക്കുട്ടന്‍, അനു സിത്താര, പ്രാചി തെഹ്ലാന്‍ തുടങ്ങി നിരവധി വൻ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Read More >>