'പി.എം.നരേന്ദ്രമോദി'ഏപ്രില്‍ 12ന് തീയ്യറ്ററുകളില്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങിന് ശേഷമുള്ള തൊട്ടടുത്ത ദിവസമാണ് ചിത്രം റിലീസ് ചെയ്യുക എന്നത് ശ്രദ്ധേയമായ കാര്യമാണ്.വിവേക് ആനന്ദ് ഒബ്രോയ് നരേന്ദ്രമോദി ആയി വേഷമിടുന്ന ചിത്രം ഒമര്‍ കുമാറാണ് സംവിധാനം ചെയ്യുന്നത്.

പി.എം.നരേന്ദ്രമോദിഏപ്രില്‍ 12ന് തീയ്യറ്ററുകളില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കായ ചിത്രം 'പി.എം.നരേന്ദ്രമോദി' ഏപ്രില്‍ 12 ന് തീയ്യറ്ററുകളിലെത്തും. ചിത്രത്തിന്റെ നിര്‍മ്മാതക്കളായ സന്ദീപ് സിങ്,ആനന്ദ് പണ്ഡിറ്റ്, സുരേഷ് ഒബ്‌റോയ് എന്നിവര്‍ ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. വിവേക് ആനന്ദ് ഒബ്രോയ് നരേന്ദ്രമോദി ആയി വേഷമിടുന്ന ചിത്രം ഒമര്‍ കുമാറാണ് സംവിധാനം ചെയ്യുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങിന് ശേഷമുള്ള തൊട്ടടുത്ത ദിവസമാണ് ചിത്രം റിലീസ് ചെയ്യുക എന്നത് ശ്രദ്ധേയമായ കാര്യമാണ്.ഏപ്രില്‍ 11നും 19നും ഇടയ്ക്ക് ഏഴ് ഘട്ടങ്ങളിലായിട്ടാണ് 17ാം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട വോട്ടിങ്ങില്‍ 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

മോദിയുടെ ഗുജറാത്തിലെ ജന്മഗൃഹത്തില്‍ ജനുവരി 28നാണ് പി.എം നരേന്ദ്രമോദിയുടെ ഷൂട്ടിങ് ആരംഭിച്ചത്. ഉത്തരാഖണ്ഡ്,മുംബൈ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു.

മോദിയുടെ അമ്മ ഹീര ബെനായി സെറീന വഹാബും അമിത് ഷായായി മനോജ് ജോഷിയും ചിത്രത്തില്‍ വേഷമിടുന്നു.നരേന്ദ്ര മോദിയുമായി അകല്‍ച്ചയില്‍ കളിയുന്ന ഭാര്യ യശോദ ബെനിനെ ബര്‍ക്ക ദീക്ഷിത്താണ് അവതരിപ്പിക്കുന്നത്. ബിസ്സിനസുകാരനായ ആദിത്യ റെഡിയെന്ന ചിത്രത്തിലെ ഒരു സാങ്കല്‍പിക കഥാപാത്തത്തെ പ്രശാന്ത് നാരായണനാണ് അവതരിപ്പിക്കുന്നത്.

1.3 ലക്ഷം കോടി ജനങ്ങളുടെ കഥ എന്ന ടാഗ് ലൈനിലാണ് ് ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ് നാവിസാണ് ജനുവരി 7ന് ചിത്രം ലോഞ്ച് ചെയ്തത്.

സ്വയം രൂപപ്പെടുത്തിയെടുത്ത മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് അറിയാനുള്ള കവാടം എന്ന് അര്‍ത്ഥം വരുന്ന പര്യസ്യ വാചകമാണ് പ്രധാനമന്ത്രിയുടെ ജീവിതകഥ പറയുന്ന ഉമേഷ് ശുക്‌ള ഒരുക്കുന്ന വെബ് സീരിയസായ 'മോദി' മാര്‍ക്കറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നത്്.