വല്ല്യുമ്മ ആളു കൊള്ളാലോ; മോഹമുന്തിരി വാറ്റിയ രാവിനു മനോഹരമായി ചുവടുവെച്ച് സ്ത്രീ; വൈറലായി ദൃശ്യം

മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ സിനിമയിലെ ഈ ​ഗാനത്തിൽ ബോളിവുഡ് താരം സണ്ണി ലിയോണാണ് അഭിനയിച്ചിട്ടുള്ളത്.

വല്ല്യുമ്മ ആളു കൊള്ളാലോ; മോഹമുന്തിരി വാറ്റിയ രാവിനു മനോഹരമായി ചുവടുവെച്ച് സ്ത്രീ; വൈറലായി ദൃശ്യം

മധുരരാജയിലെ മോഹ മുന്തിരി വാറ്റിയ രാവ് എന്ന ​ഗാനത്തിന് മനോഹരമായി ചുവടുവെക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ബസ് യാത്രയ്ക്കിടെ ഈ പാട്ടിനനുസരിച്ച് മതി മറന്ന് ചുവടുവയ്ക്കുന്ന സ്ത്രീയുടെ വീഡിയോ സം​ഗീത സംവിധായകൻ ​ഗോപി സുന്ദറാണ് ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്തത്. പാട്ടിന്റെ താളത്തിനനുസരിച്ച് ഏറെ ശ്രദ്ധയോടെയാണ് ഇവർ നൃത്തം വയ്ക്കുന്നത്.

തന്റെ ഗാനത്തോട് ഇത്രയധികം സ്‌നേഹം തോന്നുന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ സിനിമയിലെ ഈ ​ഗാനത്തിൽ ബോളിവുഡ് താരം സണ്ണി ലിയോണാണ് അഭിനയിച്ചിട്ടുള്ളത്.

Read More >>