വിഖ്യാത സംവിധായകന്‍ മൃണാൾ സെന്‍ അന്തരിച്ചു

അന്ത്യം കൊല്‍ക്കത്ത ഭവാനിപുരിലെ സ്വവസതിയില്‍

വിഖ്യാത സംവിധായകന്‍ മൃണാൾ സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത : വിഖ്യാത സംവിധായകന്‍ മൃണാൾ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങിയവ നല്‍കി ആദരിച്ചിട്ടുണ്ട്. 1923 മെയ് പതിനാലിന് ബംഗ്ലാദേശിലെ ഫരിദ്പുരിലാണു സെന്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷമാണു അദ്ദേഹം കൊല്‍ക്കത്തയിലേക്ക് മാറിയത് .

Read More >>