പരസ്യ വിദ്വേഷ പ്രകടനം അസ്വസ്ഥമാക്കുന്നു: നസ്റുദ്ദീന്‍ ഷാ

''വേറെ ഒന്നും നല്ലത് ചെയ്യാനില്ലാത്ത ഒരുപാട് ആളുകളില്‍ നിന്നും എനിക്ക് അധിക്ഷേപം ഏല്‍ക്കേണ്ടി വന്നു. പക്ഷെ അതെന്നെ ബാധിച്ചിട്ടില്ല. എന്നെ ബാധിച്ചത് പരസ്യമായ വിദ്വേഷമാണ്''

പരസ്യ വിദ്വേഷ പ്രകടനം അസ്വസ്ഥമാക്കുന്നു: നസ്റുദ്ദീന്‍ ഷാ

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ തന്റെ പരമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സമൂഹത്തിലെ തുറന്ന വിദ്വേഷപ്രകടനത്തില്‍ താന്‍ അസ്വസ്ഥനാണെന്നും നടന്‍ നസ്റുദ്ദീന്‍ ഷാ. ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പ്രധാന്യമാണ് ഒരു പശുവിന്റെ മരണത്തിനെന്നായിരുന്നു കഴിഞ്ഞ വര്‍ഷം 66കാരനായ ഷാ നടത്തിയ പ്രസ്താവന.

അന്‍വര്‍ തിവാരിയുമായുള്ള ഒരു അഭിമുഖത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേയാണ് ഷാ തന്റെ അസ്വസ്ഥത പ്രകടിപ്പിച്ചത്. ''എനിക്ക് സിനിമാ മേഖലയുമായോ എതെങ്കിലും കേസുമായോ അടുത്ത ബന്ധമില്ല. പലപ്പോഴും എനിക്ക് വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുമ്പോള്‍ അത് എന്നെ ബാധിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. എനിക്ക് തോന്നിയതാണ് ഞാന്‍ പറഞ്ഞത് അതില്‍ ഉറച്ചു നില്‍ക്കുന്നു. ഷാ പറഞ്ഞു''.

''വേറെ ഒന്നും നല്ലത് ചെയ്യാനില്ലാത്ത ഒരുപാട് ആളുകളില്‍ നിന്നും എനിക്ക് അധിക്ഷേപം ഏല്‍ക്കേണ്ടി വന്നു. പക്ഷെ അതെന്നെ ബാധിച്ചിട്ടില്ല. എന്നെ ബാധിച്ചത് പരസ്യമായ വിദ്വേഷമാണ്''. അദ്ദേഹം പറഞ്ഞു. അടുത്തിടെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച 49 സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിനെതിരെ പ്രതികരിച്ച 180 പ്രമുഖരിൽ ഒരാളാണ് നസ്റുദ്ദീന്‍ ഷാ.

Read More >>