'എല്ലാ ദിവസവും താൻ ഉണരുമ്പോൾ തന്റെ മുഖത്ത് നോക്കി ഇരിക്കുന്നതാണ് നിക്കിനിഷ്ടം'; മനസ്സു തുറന്ന് പ്രിയങ്ക

'എല്ലാ ദിവസവും താൻ ഉണരുമ്പോൾ തന്റെ മുഖത്ത് നോക്കി ഇരിക്കുന്നതാണ് നിക്കിനിഷ്ടം' പറയുന്നത് ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്കാ ചോപ്ര. ഭർത്താവും...

എല്ലാ ദിവസവും താൻ ഉണരുമ്പോൾ തന്റെ മുഖത്ത് നോക്കി ഇരിക്കുന്നതാണ് നിക്കിനിഷ്ടം; മനസ്സു തുറന്ന് പ്രിയങ്ക

'എല്ലാ ദിവസവും താൻ ഉണരുമ്പോൾ തന്റെ മുഖത്ത് നോക്കി ഇരിക്കുന്നതാണ് നിക്കിനിഷ്ടം' പറയുന്നത് ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്കാ ചോപ്ര. ഭർത്താവും ഗായകനുമായ നിക്ക് ജൊനാസിന്റ ഇഷ്ടങ്ങളെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

View this post on Instagram

❤️

A post shared by Priyanka Chopra Jonas (@priyankachopra) on


നിക്ക് ഒരു പെർഫെക്ട് ഹസ്ബന്റാണെന്നു പറഞ്ഞായിരുന്നു താരത്തിന്‍റെ തുറന്നു പറച്ചിലുകള്‍.അത് വല്ലാതെ അലോസരപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ, ഞാനുണരുമ്പോൾ എന്റെ മുഖത്ത് നോക്കി ഇരിണമെന്നുള്ളത് നിക്കിന് നിർബന്ധമാണ്.. അപ്പോൾ ഞാൻ പറയാറുണ്ട് ഒരു നിമിഷം കാത്തിരിക്കൂ ഞാൻ പോയി മസ്‌കാരയും മേക്കപ്പുമെല്ലാം ഇട്ട് വരാം, ഇപ്പോൾ ആകെ ഉറക്കം തൂങ്ങി ഇരിക്കാണെന്നെല്ലാം.. അലോസരമുണ്ടാക്കുന്ന കാര്യമാണെങ്കിൽ പോലും അത് വളരെ മാധുര്യമുള്ള ഒന്നാണ്..

ഇതാണ് ശരിക്കും നിങ്ങളുടെ ഭർത്താവിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്.. എന്നാൽ അതേ സമയം ഇതൽപം അരോചകമാണ് താനും... പക്ഷെ നീ ഉണരുന്നത് വരെ ഞാൻ നിന്നെ നോക്കി ഇരുന്നോട്ടെ എന്നാണ് നിക്കിന് ഇക്കാര്യത്തിൽ പറയാനുള്ളത്. ഞാൻ തമാശ പറയുന്നതല്ല ഇത് വളരെ മനോഹരമാണ്....'പ്രിയങ്ക ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അധികസമയം കാണാതിരിക്കാൻ അവസരം ഉണ്ടാക്കാറില്ലെന്നും രണ്ടു വ്യത്യസ്ത മേഖലയിൽ ജോലി ചെയ്യുമ്പോഴും പരസ്പരം കാണാൻ അവസരങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കാറുണ്ടെന്നും താരസുന്ദരി വെളിപ്പെടുത്തി.

2018 ഡിസംബറിലായിരുന്നു 37 കാരിയായ പ്രിയങ്കയും 26 കാരൻ നിക്കും തമ്മിലുള്ള വിവാഹം. ഇതിനിടെ ഇരുവരുടേയും ബന്ധത്തെക്കുറിച്ച് നിരവധി ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. വേർപിരിയുകയാണെന്നടക്കമുള്ള വ്യാജവാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു.

Read More >>