ആ സിനിമക്കു ശേഷം വരുന്നതെല്ലാം സെക്സ് കോമഡി ചിത്രങ്ങള്‍: രാധിക ആപ്തെ

അടുത്തിടെ അഭിനയിച്ച അഹല്യ എന്ന ഹ്രസ്വ ചിത്രത്തിലും സമാന രംഗമുണ്ട്. തുടർച്ചയായി ഇത്തരം വേഷങ്ങൾ ചെയ്യുന്നുണ്ടല്ലോ എന്നാണ് ചിലരുടെ ചോദ്യമെന്നും രാധിക

ആ സിനിമക്കു ശേഷം വരുന്നതെല്ലാം സെക്സ് കോമഡി ചിത്രങ്ങള്‍: രാധിക ആപ്തെ

നിർമ്മാതാവിന്റെയും സംവിധായകന്റെയും വീക്ഷണത്തോട് യോജിക്കുന്നില്ലെങ്കിൽ സിനിമ ചെയ്യുന്നത് ഒഴിവാക്കുമെന്ന് ബോളിവുഡ് താരം രാധിക ആപ്തെ.

ബദ്‌ലാപുർ എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം തനിക്കു വരുന്ന ഓഫറുകളെല്ലാം സെക്‌സ് കോമഡി വിഭാഗത്തിൽ പെടുന്നവയാണെന്നും. ബദ്‌ലാപുരിലെ കഥാപാത്രത്തെ കാമമോഹിയായ സ്ത്രീയായണ് പലരും കരുതിയതെന്നും രാധിക പറഞ്ഞു.

സെക്‌സ് കോമഡി ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും രാധിക തുറന്നു പറഞ്ഞു. ബ്ദാലാപുരിൽ ഒരാൾ തന്നെ ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിക്കുന്ന സീനിൽ താൻ ആയാളുമായി ബന്ധത്തിൽ ഏർപ്പെടുകയാണ് എന്നാൽ ഒരു സിനിമയിൽ അങ്ങനെ അഭിനയിച്ചുവെന്ന് കരുതി താൻ സെക്‌സ് കോമഡികൾ ചെയ്യാൻ തുടങ്ങി എന്നാണ് ചിലർ കരുതിയത്. അടുത്തിടെ അഭിനയിച്ച അഹല്യ എന്ന ഹ്രസ്വ ചിത്രത്തിലും സമാന രംഗമുണ്ട്. തുടർച്ചയായി ഇത്തരം വേഷങ്ങൾ ചെയ്യുന്നുണ്ടല്ലോ എന്നാണ് ചിലരുടെ ചോദ്യമെന്നും രാധിക പറഞ്ഞു. ഒരുപാട് സിനിമകൾ ഓഴിവാക്കിയിട്ടുണ്ടെന്നും എന്നാൽ ഏതാണ് തന്റെ കരിയറിന് ഗുണം ചെയ്യക എന്നത് അറിയില്ലെന്നും രാധിക പറഞ്ഞു.

നിർമ്മാതാവിന്റെയും സംവിധായകന്റെയും കാഴ്ചപ്പാടിനോട് യോജിച്ചു പോവാനായില്ലെങ്കിൽ സിനിമ ചെയ്യില്ലെന്നും രാധിക കൂട്ടിച്ചേർത്തു.

Read More >>