ദീപികയെ ചുംബിച്ച് രൺവീർ; വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം നടന്ന ഐ.ഐ.എഫ്.എ അവാർഡിൽ മികച്ച അഭിനേതാവിനുള്ള അവാർഡ് സ്വന്തമാക്കിയ രൺവീർ ഭാര്യയെ പരസ്യമായി ചുംബിച്ചാണ് സന്തോഷം പങ്കുവച്ചത്

ദീപികയെ ചുംബിച്ച് രൺവീർ; വൈറലായി വീഡിയോ

ബോളിവുഡിലെ താരജോഡികളാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും.വർഷങ്ങളുടെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവും പരസ്പര സ്‌നേഹവും പലപ്പോഴും വാർത്തയിൽ നിറഞ്ഞിരുന്നു.ഇപ്പോഴിതാ അവാര്‍ഡ് ചടങ്ങിനിടെ ദീപികയെ ചുംബിച്ച രണ്‍വീറാണ് സാമൂഹ്യ മാദ്ധ്യമത്തിലെ താരം.

കഴിഞ്ഞ ദിവസം നടന്ന ഐ.ഐ.എഫ്.എ അവാർഡിൽ മികച്ച അഭിനേതാവിനുള്ള അവാർഡ് സ്വന്തമാക്കിയ രൺവീർ ഭാര്യയെ പരസ്യമായി ചുംബിച്ചാണ് സന്തോഷം പങ്കുവച്ചത്.

പത്മാവത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി രൺവീറിനെയാണ് തെരഞ്ഞെടുത്തത്. അവാർഡ് പ്രഖ്യാപിച്ചതും ദീപികയ്ക്ക് അടുത്തിരിക്കുകയായിരുന്ന രൺവീർ എഴുന്നേറ്റ് അവളെ ചുംബിക്കുകയായിരുന്നു.

പത്മാവതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡിന് ദീപികയെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ആലിയ ബട്ട് അവാര്‍ഡിന് അര്‍ഹയായി. വയലറ്റ് നിറത്തിലുള്ള മനോഹരമായ വസ്ത്രമണിഞ്ഞാണ് ദീപിക പരിപാടിയിൽ എത്തിയത്. രണ്‍വീറും വ്യത്യസ്ത വേഷമാണ് ധരിച്ചിരുന്നത്.

Read More >>