മമ്മൂക്കയ്ക്ക് എത്ര മോശം ഡ്രസ് കൊടുത്താലും സമ്പന്നനായി തോന്നും; സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കാറാണ് പതിവ്: സമീറ സനീഷ്

ഐജാസ് ഖാൻ സംവിധാനം ചെയ്ത "ദി വൈറ്റ് എലിഫന്റ്" എന്ന ചിത്രത്തിലാണ് സമീറ സിനിമക്ക് വേണ്ടി കോസ്ട്യൂം ചെയ്ത് തുടങ്ങുന്നത്.

മമ്മൂക്കയ്ക്ക് എത്ര മോശം ഡ്രസ് കൊടുത്താലും സമ്പന്നനായി തോന്നും; സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കാറാണ് പതിവ്: സമീറ സനീഷ്

വസ്ത്രാലങ്കാര രംഗത്ത് വളരെയധികം ശ്രദ്ധേയമായ പേരാണ് സമീറ സനീഷിന്റേത്. പരസ്യ ചിത്രങ്ങളിലൂടെ വസ്ത്രാലങ്കാര രം​ഗത്ത് തുടക്കം കുറിച്ച് ഇന്ന് മലയാള സിനിമയിൽ മുൻനിര താരങ്ങളുടെ വസ്താലങ്കാരം ചെയ്യുന്നത് സമീറയാണ്. ഇപ്പോളിതാ മെ​ഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സമീറ.

മ്മൂട്ടിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നുവെന്നും അദ്ദേഹത്തോടൊപ്പം എട്ട് സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സമീറ പറയുന്നു. കേരള കൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സമീറ ഇക്കാര്യം വ്യക്തമാക്കിയത്.

ഞാൻ കടുത്ത മമ്മൂക്ക ഫാനാണ്. ഡാഡിക്കൂൾ സമയത്ത് വല്ലാത്ത എക്സെെറ്റ്മെന്റായിരുന്നു. വർഷങ്ങളായി മലയാളികളുടെ ഫാഷൻ ഐക്കൺ ആണല്ലോ മമ്മൂക്ക. ഏത് ഡ്രസിട്ടാലും ആ ശരീരത്തിൽ ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസെെനർ എന്ന നിലയിൽ കടുത്ത വെല്ലുവിളി നേരിടുന്നത്.

എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാൽ ഒരു സമ്പന്നനായ വ്യക്തിയാണെന്നേ തോന്നൂ. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി ഡിസെെൻ ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കിയിട്ടാണ് കൊടുക്കാറ്. വളരെ സോഫ്റ്റായിട്ടുള്ള മെറ്റീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടമെന്നും സമീറ പറഞ്ഞു. ഐജാസ് ഖാൻ സംവിധാനം ചെയ്ത "ദി വൈറ്റ് എലിഫന്റ്" എന്ന ചിത്രത്തിലാണ് സമീറ സിനിമക്ക് വേണ്ടി കോസ്ട്യൂം ചെയ്ത് തുടങ്ങുന്നത്.

തുടർന്ന് ഡാഡി കൂൾ, ആഗതൻ, മലർവാടി ആർട്സ് ക്ലബ്‌, സാൾട്ട് & പേപ്പർ, ചാപ്പാ കുരിശ്, പ്രണയം, നോർത്ത് 24 കാതം,1​983, ഇടുക്കി ഗോൾഡ്,​ പ്രേമം,​ പത്തേമാരി, ഇമ്മാനുവൽ, ഡാ തടിയാ, 5 സുന്ദരികൾ, നോർത്ത് 24 കാതം, ഇടുക്കി ഗോൾഡ്‌, പുണ്യാളൻ അഗർബത്തീസ്, 1983, തിര, ഓം ശാന്തി ഓശാന, ഇയ്യോബിന്റെ പുസ്തകം, ഹൗ ഓൾഡ്‌ ആർ യൂ, തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്ക് വേണ്ടിയും സമീറ സനീഷ് വസ്ത്രാലങ്കാരം നിർവ്വഹിച്ചു.

Read More >>