തമിഴിൽ ശ്രീശാന്തിന് പുത്തൻ ഇന്നിം​ഗ്സ്; നായികയാകാന്‍ ഹന്‍സിക

ഹരിശങ്കര്‍, ഹരീഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഹൊറര്‍ കോമഡിയായി ചിത്രത്തിലൂടെയാണ് തമിഴിലേക്ക് ശ്രീശാന്തിൻെറ ചുവടുവെപ്പ്.

തമിഴിൽ ശ്രീശാന്തിന് പുത്തൻ ഇന്നിം​ഗ്സ്; നായികയാകാന്‍ ഹന്‍സിക

തമിഴ് സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഹരിശങ്കര്‍, ഹരീഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഹൊറര്‍ കോമഡി ചിത്രത്തിലൂടെയാണ് തമിഴിലേക്ക് ശ്രീശാന്തിൻെറ ചുവടുവെപ്പ്. ഹന്‍സിക മോട്വാനിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ചിത്രത്തില്‍ ഒരല്‍പ്പം നെഗറ്റീവ് സ്വഭാവമുളള നായകനായിട്ടാണ് ശ്രീശാന്ത് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ചിലോ എപ്രിലിലോ തിയേറ്ററുകളെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മലയാളത്തിൽ അക്‌സര്‍ 2, ടീം ഫൈവ്, കാബറെ(ഹിന്ദി), കെംപഗൗഡ 2(കന്നഡ) എന്നീ ചിത്രങ്ങളില്‍ ശ്രീശാന്ത് വേഷമിട്ടിട്ടുണ്ട്. തമിഴിലെ ആദ്യ 3ഡി ചിത്രമായ ആമ്പുലിയുടെ സംവിധായകരാണ് ഹരി ശങ്കറും ഹരീഷ് നാരായണും. നേരത്തെ ശ്രീശാന്തിൻെറ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കിയിരുന്നു.

Read More >>