ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ ഭീഷണയാവുന്നത് വിരോധാഭാസം: സ്വര ഭാസ്ക്കർ

കേന്ദ്രസർക്കാറിൻെറ പ്രവർത്തനങ്ങളെ വിമർശിച്ച് നടി രം​ഗത്തെത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിൻെറ ആവശ്യം രാജ്യത്തില്ലെന്നും വിവിധ സമുദായത്തിലുള്ള മനുഷ്യരില്‍ ഭയം വളര്‍ത്താന്‍ മാത്രമാണ് ഈ നിയമംകൊണ്ട് സാധിച്ചിട്ടുള്ളതെന്നുമായിരുന്ന സ്വരയുടെ പ്രതികരണം.

ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ ഭീഷണയാവുന്നത് വിരോധാഭാസം: സ്വര ഭാസ്ക്കർ

ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ ഭരണഘടനയ്ക്ക് വലിയ ഭീഷണയാവുന്നത് വിരോധാഭാസമാണെന്ന് നടി സ്വര ഭാസ്ക്കർ. രാജ്യത്തിൻെറ 71ാം റിപ്പബ്ലിക് ദിനത്തിൻെറ ഭാ​ഗമായുള്ള ട്വീറ്റിലാണ് സ്വര ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദ​ഗതി നിയമം, പൗരത്വ പട്ടികയ എന്നിവയുടെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.

''നമ്മൾ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ​​ഇന്ത്യ ഭരണഘടന അംഗീകരിച്ച ദിനം. ഇന്ന് ഇന്ത്യയിൽ, ഭരണഘടനയെ ഉയർത്തിപ്പിടിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ടവർ തന്നെ നമ്മുടെ ഭരണഘടനയ്ക്ക് ഏറ്റവും വലിയ ഭീഷണിയായിത്തീർന്നിരിക്കുന്നു എന്ന വസ്തുത വലിയ വിരോധാഭാസത്തെ പ്രതിഫലിപ്പിക്കുന്നു''.- സ്വര ട്വീറ്റ് ചെയ്തു.

നേരത്തെയും കേന്ദ്രസർക്കാറിൻെറ പ്രവർത്തനങ്ങളെ വിമർശിച്ച് നടി രം​ഗത്തെത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിൻെറ ആവശ്യം രാജ്യത്തില്ലെന്നും വിവിധ സമുദായത്തിലുള്ള മനുഷ്യരില്‍ ഭയം വളര്‍ത്താന്‍ മാത്രമാണ് ഈ നിയമംകൊണ്ട് സാധിച്ചിട്ടുള്ളതെന്നുമായിരുന്ന സ്വരയുടെ പ്രതികരണം. എന്തിന് നിങ്ങള്‍ ഭരണഘടനയില്‍ മാറ്റം വരുത്തുന്നുവെന്നും നടി ചോദിച്ചിരുന്നു.

Read More >>