'ഷബാഷ് മിതു'; മിതാലി രാജായി തപ്സി എത്തുന്ന സിനിമയ്ക്ക് പേരായി

മിതാലി രാജിന്റെ 37ാം ജന്മദിനത്തിൽ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം തപ്‌സി തന്നെ പങ്കുവച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതം സിനിമയാവുന്ന ചിത്രത്തിന് 'ഷബാഷ് മിത്തു' എന്നു പേരിട്ടു. നടി തപ്‌സി പന്നുവാണ് മിതാലിയായി വേഷമിടുന്നത്. മിഷൻ ദംഗൽ, സാന്ദ് കി അംങ്ക് എന്നി രണ്ടു ചിത്രങ്ങളുടെ വിജയത്തിനു ശേഷം തപ്സി എത്തുന്ന അടുത്ത ചിത്രമാണിത്.

മിതാലി രാജിന്റെ 37ാം ജന്മദിനത്തിൽ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം തപ്‌സി തന്നെ പങ്കുവച്ചു.മിതാലിയായി അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പിറന്നാൾ ആശംസകൾ നേർന്നതിനൊപ്പം തപ്‌സി പറഞ്ഞു.


Read More >>