തലൈവര്‍ 168: സിരുതൈ ശിവയുടെ ചിത്രത്തില്‍ രജനികാന്തിനൊപ്പം മീനയും എത്തുന്നു

ചിത്രത്തില്‍ മീനയെത്തുന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടെങ്കിലും റോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. കീര്‍ത്തി സുരേഷ്,ഖുഷ്ബു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തും

തലൈവര്‍ 168: സിരുതൈ ശിവയുടെ ചിത്രത്തില്‍ രജനികാന്തിനൊപ്പം മീനയും എത്തുന്നു

കോഴിക്കോട്: സിരുതൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തലൈവര്‍ 168 ല്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും മീനയും ജോഡികളായെത്തും. ചിത്രത്തിന്റെ ആദ്യഘട്ട പണിത്തിരക്കുകളിലാണിപ്പോള്‍ സംവിധായകന്‍ ശിവ. എ.ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായ തലൈവര്‍ 168 പുറത്തുവരാനിരിക്കുന്നതിനിടെയാണ് ശിവ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഒരുങ്ങുന്നത്.

സിനിമയില്‍ മീനയെത്തുന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടെങ്കിലും റോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. കീര്‍ത്തി സുരേഷ്,ഖുഷ്ബു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തും.സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന തലൈവര്‍ 168 ല്‍ ഹാസ്യതാരം സൂരിയും എത്തും. രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചുള്ള ആഹ്‌ളാദം പങ്കുവെച്ചുള്ള സൂരിയുടെ വിഡിയോ സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

'എന്‌റെ സ്വപ്‌നം സഫലമായിരിക്കുന്നു.അദ്ദേഹത്തിന്റെ കൂടെ ഒരു സെല്‍ഫി എടുക്കാന്‍ സാധിച്ചാല്‍ പോലും ഞാന്‍ ചന്ദ്രന്റെയും മുകളിലെത്തിയ സന്തോഷമുണ്ടാകും. എന്നാല്‍,എനിക്കിവിടെ ഒരു മുഴുനീളെ വേഷത്തില്‍ എത്താന്‍ ഭാഗ്യമുണ്ടായിരിക്കുന്നു. എന്റെ സന്തോഷത്തിനിപ്പോള്‍ പരിധിയില്ല. ഈ സുവര്‍ണാവസരം ലഭിച്ചതിന് ഞാന്‍ സൂപ്പര്‍ സ്റ്റാറിനേടു നന്ദി പറയുന്നു.' സൂരി ട്വിറ്ററില്‍ പറഞ്ഞു. ചിത്രത്തില്‍ വലിയ താരനിരതന്നെ വിവിധ കഥാപാത്രങ്ങളിലൂടെ എത്തുമെന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Read More >>