സച്ചിനൊപ്പം ഒരു വേദിയിൽ; ഫാൻബോയ് നിമിഷമെന്ന് ടൊവിനോ തോമസ്

കൊച്ചിയിൽ സപൈസസ് കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു സച്ചിൻ.അദ്ദേഹത്തോടൊപ്പം ടൊവിനോയും ഉണ്ടായിരുന്നു

സച്ചിനൊപ്പം ഒരു വേദിയിൽ; ഫാൻബോയ് നിമിഷമെന്ന് ടൊവിനോ തോമസ്

ക്രിക്കറ്റ് എന്നാൽ സച്ചിൻ ഏന്നു പറയുന്ന ആരാധക ലോകത്തിൽ തന്റെ പ്രിയതാരത്തോടൊപ്പം വേദി പങ്കിടാനായതിന്റെ സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്.

കൊച്ചിയിൽ സപൈസസ് കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു സച്ചിൻ.അദ്ദേഹത്തോടൊപ്പം ടൊവിനോയും ഉണ്ടായിരുന്നു ഫ്‌ലാഗ് ഓഫിന്. ഒരു ആരാധകനെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ എന്താണ് ലഭിക്കേണ്ടത് എന്ന് ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ടൊവിനോ കുറിച്ചു.

സച്ചിൻ ടെൺഡുൽക്കറിന്റെ കടുത്ത ആരാധാകനായ ടൊവിനോക്ക് ഇത് ആനന്ദത്തിന്റെ നിമിഷമായിരുന്നു.

Read More >>