പ്രണയ വിവാഹമല്ല, പക്കാ അറേഞ്ച്ഡ്; ആഗ്രഹിച്ചത് പോലൊരാള്‍!- നിതേഷിനെക്കുറിച്ച് വാചാലയായി ഉത്തര ഉണ്ണി

താന്‍ അഭിനേത്രിയാണെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. പിന്നീടാണ് അത് മനസ്സിലായത്. പക്വതയുള്ളയാളായിരിക്കണം ജീവിതപങ്കാളി എന്നാഗ്രഹിച്ചിരുന്നു. കാത്തിരിപ്പിനൊടുവിലായെത്തിയ നിതേഷില്‍ ഈ ഗുണങ്ങളെല്ലാമുണ്ടായിരുന്നുവെന്നും ഉത്തര കൂട്ടിച്ചേർത്തു.

പ്രണയ വിവാഹമല്ല, പക്കാ അറേഞ്ച്ഡ്; ആഗ്രഹിച്ചത് പോലൊരാള്‍!- നിതേഷിനെക്കുറിച്ച് വാചാലയായി ഉത്തര ഉണ്ണി

അടുത്തിടെയാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം നടന്നത്. ഇതിൻെറ ചിത്രങ്ങളും വിഡിയോയും ഉത്തര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വെെറലായിരുന്നു. സംയുക്ത വര്‍മ്മയും ബിജു മേനോനുമുള്‍പ്പടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

ഇപ്പോളിതാ തൻെറ വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ഉത്തര. ഒരു അറേഞ്ച്ഡ് മാര്യേജായിരിക്കും തന്റേതെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ഉത്തര പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. താന്‍ മനസ്സില്‍ ആഗ്രഹിച്ചത് പോലെയുള്ളൊരു പങ്കാളിയെയാണ് ലഭിച്ചത്. പ്രണയ വിവാഹമല്ല, പക്കാ അറേഞ്ച്ഡ് വിവാഹമാണ് തന്റേതെന്നും താരം പറയുന്നു.

കൂടുതലും ടിപ്പിക്കല്‍ കുടുംബത്തില്‍ നിന്നുള്ള ആലോചനകളാണ് മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വരുന്നത്. ഇതും അത്തരത്തിലൊന്നായിരിക്കുമെന്നായിരുന്നു കരുതിയത്. അമ്മ പറഞ്ഞപ്പോറഞ്ഞതിനെ തുടർന്ന് മെസ്സേജ് പോലും അയയ്ക്കാതെ നേരില്‍ കാണുകയായിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ ഇഷ്ടമായി. പിന്നീട് നിരവധി തവണ അദ്ദേഹത്തെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കുടുംബത്തോടൊപ്പം അദ്ദേഹം വീട്ടില്‍ വന്നത്.

അച്ഛനും അമ്മയ്ക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അവര്‍ക്കും ഇഷ്ടമായതോടെ ഇതാണ് ശരിയായ ആള്‍ എന്ന് തോന്നി. എന്റെ മാത്രം തോന്നലാണോയെന്നായിരുന്നു മുന്‍പുണ്ടായിരുന്ന ചിന്ത. എല്ലാവരും നല്ലത് പറഞ്ഞപ്പോള്‍ അതങ്ങ് ഉറപ്പിക്കുകയായിരുന്നു. കണ്ടുമുട്ടി ഒരു മാസത്തിനുള്ളില്‍ മോതിരമാറ്റവും കഴിഞ്ഞു. നര്‍ത്തകിയായ താന്‍ ആഗ്രഹിച്ചത് പോലെ തന്നെയുള്ള പ്രൊപ്പോസലായിരുന്നു ഭാവിവരന്‍ നടത്തിയതെന്ന് ഉത്തര പറഞ്ഞു. കാലില്‍ ചിലങ്കയണിയിച്ചായിരുന്നു ഭാവി വരനായ നിതേഷ് ഉത്തരയെ പ്രൊപ്പോസ് ചെയതത്.

താന്‍ അഭിനേത്രിയാണെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. പിന്നീടാണ് അത് മനസ്സിലായത്. പക്വതയുള്ളയാളായിരിക്കണം ജീവിതപങ്കാളി എന്നാഗ്രഹിച്ചിരുന്നു. ജീവിതത്തെ ഗൗരവമായി കാണാന്‍ കഴിയുന്നൊരാളായിരിക്കണം. അച്ഛനൊപ്പമിരുന്ന് സംസാരിക്കാന്‍ പറ്റണം. തന്നേക്കാള്‍ വിവരമുള്ള, കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞുതരാന്‍ കഴിയുന്നൊരാളായിരിക്കണമെന്നും ആ​ഗ്രഹിച്ചിരുന്നു. കാത്തിരിപ്പിനൊടുവിലായെത്തിയ നിതേഷില്‍ ഈ ഗുണങ്ങളെല്ലാമുണ്ടായിരുന്നുവെന്നും ഉത്തര കൂട്ടിച്ചേർത്തു.

Read More >>