പതിനെട്ട് വയസ്സില്‍...വെളുപ്പാന്‍ കാലത്ത്; ഉയരെയിലെ രണ്ടാമത്തെ ഗാനം പുറത്ത്

പതിനെട്ട് വയസ്സില്‍ എന്നുതുടങ്ങുന്ന ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നത് വരികളും സംഗീതവുമാണ്. റെനീഷ് ഒറ്റപ്പാലം എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്

പതിനെട്ട് വയസ്സില്‍...വെളുപ്പാന്‍ കാലത്ത്; ഉയരെയിലെ രണ്ടാമത്തെ ഗാനം പുറത്ത്

പതിനെട്ട് വയസ്സില്‍ എന്നുതുടങ്ങുന്ന 'ഉയരെ'യിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്. പതിനെട്ടു വയസ്സില്‍ എന്നുതുടങ്ങുന്ന ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നത് വരികളും സംഗീതവുമാണ്. റെനീഷ് ഒറ്റപ്പാലം എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. രാജേഷ് പിള്ളയുടെ അസ്സിസ്റ്റന്റും വേട്ടയുടെ സഹസംവിധായകനുമായ മനു അശോകൻ സ്വതന്ത്ര സംവിധായകനാവുന്ന ചിത്രം കൂടിയാണ് 'ഉയരെ'.


'ഉയരെ'യിൽ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെൺകുട്ടിയെ അവതരിപ്പിക്കുന്നത് പാർവതിയാണ്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് നായകന്മാരായെത്തുന്നത്. എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് 'ഉയരെ' നിർമിക്കുന്നത്. രണ്‍ജി പണിക്കർ, സിദ്ദിഖ്, പ്രതാപ് പോത്തൻ, പ്രേംപ്രകാശ്, ഭഗത് മാനുവല്‍, ഇർഷാദ്, അനിൽ മുരളി, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. മുകേഷ് മുരളീധരനാണ് ചിത്രത്തിന്റെ കേമറമാൻ.