സാക്​സോഫോൺ വിദഗ്​ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

1950ൽ കർണ്ണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ അച്‌ഛനിൽ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്.

സാക്​സോഫോൺ വിദഗ്​ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

സാക്​സോഫോൺ വിദഗ്​ധൻ കദ്രി ഗോപാൽനാഥ്​ അന്തരിച്ചു. 69 വയസായിരുന്നു. പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികില്‍സയിലായിരുന്നു. ഇന്ത്യൻ സാക്സോഫോൺ ചക്രവർത്തി എന്നറിയപ്പെടുന്ന കദ്രി ഗോപാൽനാഥിന്​ രാജ്യം പത്​മശ്രീ നൽകി ആദരിച്ചിരുച്ചിട്ടുണ്ട്.

സാക്സോഫോൺ എന്ന പാശ്ചാത്യ സംഗീതോപകരണത്തെ കർണാടക സംഗീതസദസ്സുകൾക്കു മുന്നിൽ പരിചയപ്പെടുത്തിയതു കദ്രിയാണ്. 1950ൽ കർണ്ണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ അച്‌ഛനിൽ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്.

ബാൻഡ് മേളങ്ങളിൽ അനുബന്ധവാദ്യമായി മാത്രം ഉപയോഗിച്ചിരുന്ന സാക്സോഫോണിനെ കദ്രി കർണാടിക്​ ശാസ്​ത്രീയ സംഗീത പരിപാടികളിൽ ഇന്ത്യൻ രീതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയതോടെ അത്​ സംഗീതാസ്വാദകർ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിൻെറ മക്കളിലൊരാളായ മണികാന്ത് കദ്രി സിനിമാ മേഖലയിൽ അറിയപ്പെടുന്ന സം​ഗീത സംവിധായകനാണ്.

Read More >>