മതന്യൂനപക്ഷങ്ങളുടെ സാധ്യതകള്‍ ചുരുങ്ങിവരുന്നുവെന്ന് രാജി വച്ച ഐഎഎസ് ഓഫീസര്‍ ഷാ ഫസല്‍

തെരഞ്ഞെടുപ്പു രാഷ്ട്രീയമാണ് ജമ്മുവിലെയും ലഡാക്കിലെയും ചെനാബിലെയും പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം. പുതിയ സംഭവവികാസങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ സാധ്യതകളെ ചുരുക്കുകയാണ്.

മതന്യൂനപക്ഷങ്ങളുടെ സാധ്യതകള്‍ ചുരുങ്ങിവരുന്നുവെന്ന് രാജി വച്ച ഐഎഎസ് ഓഫീസര്‍ ഷാ ഫസല്‍

കശ്മീരിന്റെ പ്രത്യേക പദവിയ്‌ക്കെതിരേയുള്ള ആക്രമണങ്ങളും കശ്മീരിനു പുറത്തു നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതന്യൂനപക്ഷങ്ങളുടെ സാധ്യതകളെ ചുരുക്കുന്നുവെന്ന് ഷാ ഫസല്‍. 2009 ഐഎഎസ് പരീക്ഷയില്‍ ടോപ്പറായിരുന്ന ഷ ഫസല്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജി വച്ചതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കശ്മീരി ദേശീയതയില്‍ ഊന്നുന്ന ഹുറിയത് കോണ്‍ഫ്രന്‍സില്‍ താന്‍ ചേരുകയില്ലെന്നും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഊന്നാത്ത ഹുറിയത്തിന് തന്റെ കഴിവുകള്‍ കൊണ്ട് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു രാഷ്ട്രീയമാണ് ജമ്മുവിലെയും ലഡാക്കിലെയും ചെനാബിലെയും പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം. പുതിയ സംഭവവികാസങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ സാധ്യതകളെ ചുരുക്കുകയാണ്. രാജിയ്ക്കു ശേഷം ഒമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫ്രന്‍സില്‍ ചേര്‍ന്നേക്കുമെന്നുളള അഭ്യൂഹങ്ങള്‍ക്കിടയില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാര്യം താന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നായിരുന്നു മറുപടി.

ഇമ്രാന്‍ഖാന്‍, കെജ്രിവാള്‍ തുടങ്ങിയവരെപ്പോലെ പുതിയ ഒരു പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതയും ഷാ തള്ളിക്കളഞ്ഞു. ഒരു സംഘര്‍ഷപ്രദേശമായ കശ്മീരില്‍ പുതിയ പാര്‍ട്ടിയുടെ രംഗപ്രവേശം രഹസ്യ ഏജന്‍സികളുടെ ഭാഗമായി ബ്രാന്‍ഡു ചെയ്യാനുളള സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

സിവില്‍ സര്‍വീസിന്റെ ഭാഗമാകുമ്പോള്‍ അതിന്റെ നിയമങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കും. സ്വതന്ത്രമായ അഭിപ്രായപ്രകടനവും നിയന്ത്രിക്കപ്പെടും. രാജിയ്ക്കുശേഷം ആ സ്വാന്ത്ര്യം തനിക്ക് അനുഭവപ്പെടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read More >>