ഷുക്കൂര്‍ വധം:സി.ബി.ഐ കുറ്റപത്രം പുറത്ത്

കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി.രാജേഷും പി.ജയരാജനുമെന്ന് കുറ്റപത്രത്തില്‍ പറയുന്നു

ഷുക്കൂര്‍ വധം:സി.ബി.ഐ കുറ്റപത്രം പുറത്ത്

തിരുവനന്തപുരം:അരിയില്‍ ഷുക്കൂര്‍ വധത്തില്‍ സി.ബി.ഐ കുറ്റപത്രം പുറത്ത്.ഒരു പ്രമുഖ വാര്‍ത്ത ചാനലാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി.രാജേഷും പി.ജയരാജനുമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനും നിര്‍ദ്ദേശമുണ്ടായിരുന്നു.പെട്ടന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം.കൃത്യത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്.ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷികളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Read More >>