യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല: സംസ്ഥാന സര്‍ക്കാര്‍

യുവതികള്‍ ശബരിമലയില്‍ എത്തുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം തെറ്റാണ്.ഇത് സ്ത്രീകളുടെ അന്തഃസിനെ ചോദ്യം ചെയ്യുന്നത്.പത്ത് വയസ്സുള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല: സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.സുപ്രിംകോടതിയില്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജികളില്‍ എഴുതി നല്‍കിയ മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞരിക്കുന്നത്.യുവതികള്‍ ശബരിമലയില്‍ എത്തുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം തെറ്റാണ്.ഇത് സ്ത്രീകളുടെ അന്തഃസിനെ ചോദ്യം ചെയ്യുന്നത്.പത്ത് വയസ്സുള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാമായിരുന്നു.എന്നാല്‍ 2007 ലാണ് ഇത് 60 വയസ്സായി ഉയര്‍ത്തിയത്.35 വയസ്സുള്ള യുവതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാമായിരുന്നെങ്കുല്‍ ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ എഴുതി നല്‍കിയ വാദത്തില്‍ പറയുന്നുണ്ട്.

യുവതികളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ആചാരത്തിന്റെ ഭാഗമല്ല.യുവതി പ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അനുപേക്ഷണീമായ ആചാരം എന്ന തന്ത്രിയുടെ വാദം കണക്കില്‍ എടുത്ത് ശബരിമല വിധി പുനഃ പരിശോധിക്കരുത്.നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ യുവതികള്‍ക്ക് പ്രവേശിക്കാം. യുവതികള്‍ക്ക് വിലക്ക് ഉള്ളത് ശബരിമലയില്‍ മാത്രം.ശബരിമലയിലെ യുവതി പ്രവേശനം വിലക്കുന്നത് ആചാരപരമായ സമ്പ്രദായം ആണെന്ന അഭിഭാഷകന്‍ വെങ്കിട്ടരാമന്റെ വാദം തെറ്റാണെന്നും തന്ത്രി കണ്ഠരര് രാജീവര് നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത എഴുതി നല്‍കി വാദത്തില്‍ പറയുന്നു.

Read More >>