ഷുക്കൂര്‍ വധം: കോടതി മാറ്റണമെന്ന് സി.ബി.ഐ

സി.ബി.ഐ. എറണാംകുളം സി.ജെ.എം കോടതിയിലേയ്ക്ക് മാറ്റണമെന്നാണ് സി.ബി.ഐ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്

ഷുക്കൂര്‍ വധം: കോടതി മാറ്റണമെന്ന് സി.ബി.ഐ

തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന് സി.ബി.ഐ. എറണാംകുളം സി.ജെ.എം കോടതിയിലേയ്ക്ക് മാറ്റണമെന്നാണ് സി.ബി.ഐ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ പ്രതിഭാഗം ഈ ആവശ്യത്തെ എതിര്‍ത്തിട്ടുണ്ട്.ടി.വി.രാജേഷ് എം.എല്‍.എ അടക്കം അഞ്ച് പേര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.എന്നാല്‍ പി.ജയരാജന്‍ കോടതിയില്‍ എത്തിയിരുന്നില്ല.കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കേസില്‍ 28 മുതല്‍ 33 വരെ പ്രതികള്‍ വിടുതല്‍ ഹര്‍ജിക്കുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി സി.ബി.ഐ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം പ്രതിഭാഗം എതിര്‍ത്തു. സി.ബി.ഐ ഇടപെട്ടാണ് നേരത്തെ കേസ് തലശേരി കോടതിയിലേക്ക് മാറ്റിയതെന്നും അടിക്കടി ആവശ്യം മാറ്റുകയാണെന്നും പ്രതിഭാഗം അറിയിച്ചു. പുതിയ കണ്ടെത്തലുകള്‍ ഒന്നുമില്ലാതെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയും ഗൂഢാലോചന കുറ്റം വരെ ചുമത്തുകയും ചെയ്തതിനെയും പ്രതിഭാഗം എതിര്‍ത്തിട്ടുണ്ട്.

.

Read More >>