ഒരു സുര്‍ത്ത് മറ്റൊരു സുര്‍ത്തിന്റെ പൊരേല് പോയി, ചായ കുടിക്കുന്ന പരസ്യം കണ്ടാര്‍ന്നോ? പരസ്യത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സരിത മാഹിന്‍

സർഫ് എക്സൽ ലൗ ജിഹാദ് പ്രോൽസാഹിപ്പിക്കുന്നുവെങ്കിൽ, ഈ പരസ്യം തൊട്ടുകൂടായ്മയെയും തീണ്ടികൂടായ്മയെയും പ്രോൽസാഹിപ്പിക്കുന്നില്ലേ? അതിനെതിരേ എന്താണ് നിങ്ങൾ വരാഞ്ഞത്. ഓ ആഢ്യത്തം നല്ലതാണല്ലേ!

ഒരു സുര്‍ത്ത് മറ്റൊരു സുര്‍ത്തിന്റെ പൊരേല് പോയി, ചായ കുടിക്കുന്ന പരസ്യം കണ്ടാര്‍ന്നോ? പരസ്യത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സരിത മാഹിന്‍

സങ്കി കുട്ടാ, കൊച്ചുകള്ള! കഴിഞ്ഞ മാസം ഇറങ്ങിയ ബ്രൂക് ബോണ്ട് റെഡ് ലേബൽ ചായയുടെ പരസ്യം കണ്ടാർന്നോ? കണ്ടുകാണത്തില്ല." ഒരു സുർത്ത് മറ്റൊരു സൂർത്തിന്റെ പൊരേല് പോയി. അപ്പോ വീട്ടുകാരൻ സൂർത്ത് ചായയിടാൻ പോകുമ്പോ വിരുന്നുകാരൻ പറയുവാ " ചായവേണ്ടാ, ഇറച്ചിയും മീനും വയ്ക്കുന്ന നിന്റെ വീട്ടിൽ നിന്നും ഞാൻ എങ്ങിനെ ചായ കുടിക്കുo, അമ്മ ഇപ്പോഴും ഇവിടെ തന്നെയുണ്ട് എന്ന്. ഏത്? മരിച്ച് മണ്ണടിഞ്ഞ അമ്മ ഇവിടെ തന്നെയുണ്ടെന്ന്. ഈ പരസ്യത്തിലെ കക്ഷികൾക്ക് തന്നെയായി 75 ലും മീതെ വയസ്സ്. ഈ പരസ്യം വന്നപ്പോൾ മുതൽ ഓർത്തിരുന്നു എന്താണ്ത് ഇങ്ങനെയെന്ന്!

പരസ്യ നിർമാണ രംഗത്തെ കുലപതികളായ ഒഗ്ലിവി എന്ന ഏജൻസിയുടേതാണ് ഈ പരസ്യം. വെജിറ്റേറിയനും നോൺവെജിറ്റേറിയനും തമ്മിലുള്ള അന്തരം കുറയ്ക്കാനാണത്രെ ശ്രമിച്ചത്. ശുദ്ധ ഭോഷ്ക്. ചെറുപ്പത്തിൽ എന്റെ വീട്ടിൽ നിന്നും പച്ചവെള്ളം പോലും കുടിക്കാത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നു. തൊട്ടുകൂടായ്മയുടെ മറ്റൊരു വേർഷൻ. വലുതായിട്ടും മരിച്ചു പോയ അമ്മ ഇന്നും പലരുടെയും മനസ്സിലിരുന്ന് കണ്ണുരുട്ടുന്നത് കണ്ടില്ലേ.

സർഫ് എക്സൽ ലൗ ജിഹാദ് പ്രോൽസാഹിപ്പിക്കുന്നുവെങ്കിൽ, മേൽപ്പറഞ്ഞ പരസ്യം തൊട്ടുകൂടായ്മയെയും തീണ്ടികൂടായ്മയെയും പ്രോൽസാഹിപ്പിക്കുന്നില്ലേ? അതിനെതിരേ എന്താണ് നിങ്ങൾ വരാഞ്ഞത്. ഓ ആഢ്യത്തം നല്ലതാണല്ലേ!

ഇനി പതഞ്ഞലി സോപ്പു- ചിപ്പു- കണ്ണാടി വിറ്റുകിട്ടാനുള്ള മാർഗമാണെങ്കിൽ എന്റെ പൊന്നു രാംദേവ് ചേട്ടാ, ആ സോപ്പു പൊടിയിട്ടു ഞങ്ങൾ പൊതുകക്കൂസ് പോലും വൃത്തിയാക്കൂല!Read More >>