ന്യൂസിലാന്റില്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലും വെടിവെപ്പ്, നിരവധി മരണങ്ങള്‍

Published On: 15 March 2019 2:42 AM GMT
ന്യൂസിലാന്റില്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലും  വെടിവെപ്പ്, നിരവധി മരണങ്ങള്‍

ന്യൂസിലാന്റിലെ ചര്‍ച്ച് സിറ്റിയില്‍ പലയിടങ്ങളിലായി വെടിവെപ്പ്. ചര്‍ച്ച് സിറ്റിയിലെ ഹഗ്‌ലെ പാര്‍ക്കിലെ പള്ളിയില്‍ നടത്തിയ വെടിവെപ്പിനു ശേഷം അക്രമി ഓടിമറഞ്ഞുവെന്ന് ദൃക്‌സാക്ഷികളുടെ മൊഴി മാധ്യമങ്ങള്‍ പുറത്തുവിട്ടു. വെടിവെപ്പിനെ തുടര്‍ന്ന് അധികൃതര്‍ സായുധ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമി ഇപ്പോഴും നഗരം വിട്ടിട്ടില്ലെന്നും പലയിടങ്ങളിലായി കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പോലിസ് മുന്നറിയിപ്പു നല്‍കി. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെടിവെപ്പു നടന്ന ഒരിടത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഉണ്ടായിരുന്നതായും പ്രാദേശികപത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കോച്ചു ടീം അംഗങ്ങളും സുരക്ഷിതരാണ്. വെടിവെപ്പിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ പരിഭ്രാന്തരായെങ്കിലും അവര്‍ സുരക്ഷിതരാണെന്ന് പലരും പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളില്‍ കാണുന്നു.

Top Stories
Share it
Top