രവിശാസ്ത്രിയുടെ കരാര്‍ നീട്ടാനൊരുങ്ങി ബി.സി.സി.ഐ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും സഹതാരങ്ങളും ഇവരുടെ കീഴിൽ സന്തുഷ്ടരാണെന്നതും കരാർ പുതുക്കുന്നതിന് ബി.സി.സി.ഐയെ പ്രേരിപ്പിക്കുന്നു.

രവിശാസ്ത്രിയുടെ കരാര്‍ നീട്ടാനൊരുങ്ങി ബി.സി.സി.ഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയുമായി ബി.സി.സി.ഐ കരാർ നീട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസം ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ശാസ്ത്രിയുമായി കരാർ പുതുക്കിയേക്കുമെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്. നിലവിൽ ഏകദിനലോകകപ്പ് അവസാനിക്കുന്നതോടെ ഇന്ത്യൻ പരിശീലകരുടെ കരാർ കാലാവധി അവസാനിക്കും. എന്നാൽ സമീപ കാലത്തായി മികച്ച പ്രകടനം പുറത്തെടുക്കുന്നത് പരിഗണിച്ച് ശാസ്ത്രിയുടെ കരാർ നീട്ടി നൽകാനാണ് ബി.സി.സി.ഐ തയ്യാറെടുക്കുന്നത്.

ശാസ്ത്രിക്കൊപ്പം ബൗളിങ് പരിശീലകൻ ഭരത് അരുൺ, ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ,ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ എന്നിവർക്കും കരാർ പുതുക്കി നൽകിയേക്കും. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയിൽ ടെസ്റ്റ് പരമ്പര നേടിയത് ഈ പരിശീലകസംഘത്തിന് കീഴിലാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും സഹതാരങ്ങളും ഇവരുടെ കീഴിൽ സന്തുഷ്ടരാണെന്നതും കരാർ പുതുക്കുന്നതിന് ബി.സി.സി.ഐയെ പ്രേരിപ്പിക്കുന്നു.

Read More >>