ഗാംഗുലിയെ വിലക്കില്ല: ഡല്‍ഹിക്കൊപ്പം തുടരും

ബംഗാളിൽ നിന്നുള്ള ക്രിക്കറ്റ് ആരാധകനാണ് പരാതി നൽകിയത്. ബി.സി.സി.ഐയുടെ നിയമപ്രകാരം ഇരട്ടപദവി വഹിക്കാൻ അനുമതിയില്ല.

ഗാംഗുലിയെ വിലക്കില്ല: ഡല്‍ഹിക്കൊപ്പം തുടരും

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റും നിലവിലെ ബംഗ്ലാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ഐ.പി.എല്ലിൽ നിന്ന് വിലക്കില്ലെന്ന് ബി.സി.സി.ഐ. ബംഗ്ലാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനായിരിക്കുന്നത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് ബി.സി.സി.ഐയുടെ വിശദീകരണം.

ബംഗാളിൽ നിന്നുള്ള ക്രിക്കറ്റ് ആരാധകനാണ് പരാതി നൽകിയത്. ബി.സി.സി.ഐയുടെ നിയമപ്രകാരം ഇരട്ടപദവി വഹിക്കാൻ അനുമതിയില്ല. അതിനാൽ ഗാംഗുലിയെ ഐ.പി.എല്ലിൽ നിന്ന് വിലക്കണമെന്നാണ് പരാതിയിലുള്ളത്. ഗാംഗുലിക്ക് വിലക്ക് നൽകില്ലെങ്കിലും ബി.സി.സി.ഐയുടെ ഓംബുഡ്‌സ്മാന് മുന്നിൽ ഹാജരാകേണ്ടി വരും.

ഓംബുഡ്‌സ്മാൻ ജസ്റ്റിസ് ഡി.കെ ജെയ്‌നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നേരത്തെ ബി.സി.സി.ഐയോട് ഇക്കാര്യത്തിൽ ഗാംഗുലി വിശദീകരണം നൽകിയിരുന്നു.

Read More >>