'ദ കാപിറ്റലി'ന് പുലിറ്റ്‌സർ പുരസ്ക്കാരം

ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് എന്നീ പത്രങ്ങൾക്കും പുരസ്ക്കാരം

മെരിലാൻഡ്: യു.എസ്സിലെ മെരിലാൻഡിലുള്ള 'ദ കാപിറ്റൽ' പത്രത്തിന് പുലിറ്റ്സർ പുരസ്ക്കാരം. സ്വന്തം സ്ഥാപനത്തിനകത്തെ വെടിവയ്പ് വാർത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് പുരസ്ക്കാരം. പുരസ്‌ക്കാര ലബ്ധി ആഘോഷിക്കേണ്ടെന്ന നിലപാടിലാണ് കാപിറ്റൽ ഗസറ്റ്.

വെടിവയ്പ്പിൽ കൊല്ലപ്പെട്ട അഞ്ച് സഹപ്രവർത്തകരുടെ ഓർമ്മയിൽ ജീവനക്കാർ പരസ്പരം കെട്ടിപ്പിടിക്കുക മാത്രമാണ് ചെയ്തത്. 2018 ജൂണിലാണ് കാപിറ്റൽ ഗസറ്റിൽ വെടിവയ്പുണ്ടായത്. യു.എസ്സിന്റെ ചരിത്രത്തിൽ തന്നെ മാദ്ധ്യമ സ്ഥാപനത്തിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. മാദ്ധ്യമപ്രവർത്തകരായ ജോൺ മക്‌നാമര, വേൻഡി വിന്റേഴ്‌സ്, റബേക്ക സ്മിത്ത്, ജെറാൾഡ് ഫിസ്ച്മാൻ, റോബ് റിയാസെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇത്ര വലിയ ആക്രമണം നടന്നിട്ടും തൊട്ടടുത്ത ദിവസം തന്നെ ഈ വാർത്തയോടെ പത്രം പുറത്തിറക്കി. വാർത്ത പുറത്തുവിടാനം പത്രം ഇറക്കാനും കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചാണ് പുരസ്ക്കാരം നൽകിയത്. 100,000 ഡോളറാണ് പുരസ്ക്കാരത്തുക. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേയുള്ള അന്വേഷണാത്മക റിപ്പോർട്ട് നൽകിയതിന് ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് എന്നീ പത്രങ്ങൾക്കും പുലിറ്റസർ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Read More >>