എല്‍ നിനോ പ്രതിഭാസം; ഇത്തവണ കനത്ത മഴ

ജൂൺ-സെപ്തംബർ കാലയളവിൽ ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നും ഇത് അഞ്ചു ശതമാനം കൂടുകയോ കുറയുകയോ ചെയ്യാമെന്നും ഭൂമിശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രാജീവൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

എല്‍ നിനോ പ്രതിഭാസം; ഇത്തവണ കനത്ത മഴ

ന്യൂഡൽഹി: കനത്ത മഴയ്ക്കു കാരണമാവുന്ന എല്‍നിനോ പ്രതിഭാസം പസഫിക് സമുദ്രത്തിൽ രൂപപ്പെട്ടതോടെ ഇത്തവണ മണ്‍സൂണ്‍ മഴ കനയ്ക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. എല്‍ നിനോ പ്രതിഭാസം ജൂലൈ മാസത്തോടെ ദുര്‍ബലപ്പെടും. ഇതോടെ മഴ ശക്തമാവുമെന്നാണ് അറിയിപ്പ്. രാജ്യത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി 89 സെന്റീമീറ്റർ ശരാശരിയിൽ മഴ ലഭിക്കുന്നുണ്ട്. ഇത്തവണയും ഇതിനടുത്ത് മഴ ഉണ്ടാകുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ മഴ കിട്ടാനുള്ള സാദ്ധ്യതയുണ്ട്.

ജൂൺ-സെപ്തംബർ കാലയളവിൽ ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നും ഇത് അഞ്ചു ശതമാനം കൂടുകയോ കുറയുകയോ ചെയ്യാമെന്നും ഭൂമിശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രാജീവൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലെ മഴ പ്രവചനവും ലഭിച്ചതും (ശതമാനത്തില്‍)

വർഷം പ്രവചനം ലഭിച്ചത്

2018 - 97 - 91

2017 - 98 - 95

2016 - 106 - 97

2015 - 88 - 86

2014 - 93 - 88

2013 - 98 - 106

2012 - 96 - 93

2011 - 95 - 102

2010 - 102 - 102

2009 - 93 - 78

Read More >>