മതസ്പര്‍ദ്ധാ പ്രസംഗം: പ്രേമചന്ദ്രന് കളക്ടറുടെ താക്കീത്

പണം നല്‍കി എല്‍.ഡി.എഫ് വോട്ടു നേടാന്‍ ശ്രമിക്കുന്നുവെന്ന് പ്രേമചന്ദ്രന്‍; നുണയെന്ന് എല്‍.ഡി.എഫ്

മതസ്പര്‍ദ്ധാ പ്രസംഗം: പ്രേമചന്ദ്രന് കളക്ടറുടെ താക്കീത്

കൊല്ലം: മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിൽ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. കശുവണ്ടി ഫാക്ടറികളിലെ പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിനെതിരേ എൽ.ഡി.എഫ് നൽകിയ പരാതിയിലാണ് നടപടി. ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽ.ഡി.എഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചെന്ന് പ്രേമചന്ദ്രൻ പ്രസംഗിച്ചുവെന്നായിരുന്നു പരാതി.

സി.പി.എം സംസ്ഥാന സമിതിയംഗം കെ. വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ട് പ്രേമചന്ദ്രന് നോട്ടീസ് നൽകിയിരുന്നു. വിശദീകരണം കേട്ട ശേഷമാണ് താക്കീത് നൽകിയത്. ഇത്തരം പ്രസംഗങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു.

അതിനിടെ, എൽ.ഡി.എഫ് പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ രംഗത്തുവന്നു. പണം നൽകേണ്ട 3000 കുടുംബങ്ങളെ എൽ.ഡി.എഫ് കണ്ടെത്തിയതായും ഇന്നോ നാളെയോ പണം വിതരണം ചെയ്യുമെന്ന വിവരം തനിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളും വ്യക്തിഹത്യയും നടത്തി ഫലം കിട്ടാതായതോടെ പണം കൊടുത്ത് വോട്ട് പിടിക്കാനാണ് പുതിയ നീക്കം.

നിയോജകമണ്ഡലങ്ങളിലെ കുടുംബത്തിന്റെ പേര് ലിസ്റ്റ് ചെയ്ത് ക്യാഷ് ഫോർ വോട്ട് എന്ന കാംപയിനാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ ബാലഗോപാൽ പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ പോലും ഇത് വിശ്വസിക്കില്ല. പരാജയ ഭീതിയാണ് അദ്ദേഹത്തെ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>