തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏര്‍പ്പെട്ട ബംഗ്ലാദേശി നടന്‍ രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയം

പീപ്പിള്‍സ് റെപ്രസെന്റേറ്റീവ് ആക്റ്റ് 1951 അനുസരിച്ച് വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലോ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലോ ഏല്‍പ്പെടാനാവില്ല.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏര്‍പ്പെട്ട ബംഗ്ലാദേശി നടന്‍ രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയം

ബംഗ്ലാദേശി നടന്‍ ഫിര്‍ദൗസ് അഹമ്മദ് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം. ത്രിണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വിസാ നിബന്ധനകള്‍ ലംഘിച്ചിച്ചതായി ആഭ്യന്തര മന്ത്രാലയം ഫിര്‍ദൗസ് അഹമ്മദിന് അയച്ച നോട്ടിസില്‍ പറയുന്നു. ഭാവിയില്‍ ഫിര്‍ദൗസിന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നടന്‍ പുറത്തുപോയെന്ന കാര്യം ഉറപ്പുവരുത്താന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ അഹമ്മദ് രാജ്ഗഞ്ജിലെ കനയ്യ ലാല്‍ അഗര്‍വാളിനു വേണ്ടി പ്രചരണത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. അഹമ്മദിനെതിരേ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

പീപ്പിള്‍സ് റെപ്രസെന്റേറ്റീവ് ആക്റ്റ് 1951 അനുസരിച്ച് വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലോ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലോ ഏല്‍പ്പെടാനാവില്ല.

മറ്റൊരു ബംഗ്ലാദേശി നടന്‍ ഗാസി അബ്ദുന്‍ നൂറും മറ്റൊരു ത്രിണമൂല്‍ സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രചരണത്തിലേര്‍പ്പെട്ടിരുന്നു.

Read More >>