വെളുത്ത മോദി, കറുത്ത കുമാരസ്വാമി; വംശീയത പടര്‍ത്തി മുന്‍ ബിജെപി എംഎല്‍എയുടെ പ്രസംഗം

ചിക്കോടിയില്‍ ചൊവ്വാഴ്ച നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാജു കഗെ.

വെളുത്ത മോദി, കറുത്ത കുമാരസ്വാമി; വംശീയത പടര്‍ത്തി മുന്‍ ബിജെപി എംഎല്‍എയുടെ പ്രസംഗം

കറുത്ത തൊലിക്കാര്‍ക്കെതിരേ വംശീയപരാമര്‍ശവുമായി മുന്‍ കര്‍ണാടക എംഎല്‍എയും ബിജെപി നേതാവുമായ രാജു കഗെ. 'മോദി വെളുപ്പാണ്, എച്ച് ഡി കുമാരസ്വാമി കറുത്തവനും, പത്തു തവണ കുളിച്ചാലും അയാള്‍ എരുമയെപ്പോലിരിക്കും' . ചിക്കോടിയില്‍ ചൊവ്വാഴ്ച നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാജു കഗെ.

കറുത്ത കൊലിക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടത്തിയ പരിഹാസത്തോട് വ്യാപകമായ പ്രതിഷേധമുയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. പൊതുബോധത്തില്‍ നിനില്‍ക്കുന്ന ഇത്തരം ചിന്തകളെ വോട്ടാക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെ പല പാര്‍ട്ടികളും വംശീയപരാമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്.

സൈന്യത്തെയും ഹിന്ദുമതത്തെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചെന്നാരോപിച്ച് നേരത്തെ യോഗി ആദിത്യനാഥിനെതിരേയും മനേക ഗാന്ധിക്കെതിരേയും കമ്മീഷന്‍ നടപടിയെടുത്തിരുന്നു. നിരവധി തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരേ നടപടിയെടുക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്ന പരാതി ഇപ്പോഴും സജീവമാണ്.

Read More >>