ജോണി അക്കോസ്റ്റ ഈസ്റ്റ് ബെംഗാള്‍ വിട്ടു

സ്പാനിഷ് മദ്ധ്യനിര താരമായ ബോർജ ഗോമസ് പെരസും ജോണി അക്കോസ്റ്റയും ചേർന്ന ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം പോയ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ജോണി അക്കോസ്റ്റ ഈസ്റ്റ് ബെംഗാള്‍ വിട്ടു

കോസ്റ്റാറിക്കയുടെ പ്രതിരോധ താരം ജോണി അക്കോസ്റ്റ ഈസ്റ്റ് ബംഗാൾ വിട്ടു. കഴിഞ്ഞ സീസണിൽ വമ്പൻ തുകയ്ക്ക് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയ അക്കോസ്റ്റ, ഇൻസ്റ്റഗ്രാമിലൂടെയാണ് ക്ളബ്ബ് വിടുന്ന വാർത്ത പുറത്ത് വിട്ടത്. ഈ സീസൺ ഐ ലീഗിൽ പതിനെട്ട് മത്സരങ്ങളിൽ അദ്ദേഹം ഈസ്റ്റ് ബംഗാൾ ജഴ്‌സിയണിഞ്ഞു.

സ്പാനിഷ് മദ്ധ്യനിര താരമായ ബോർജ ഗോമസ് പെരസും ജോണി അക്കോസ്റ്റയും ചേർന്ന ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം പോയ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കോസ്റ്റാറിക്ക ദേശീയ ടീമിനു വേണ്ടി 70 ൽ അധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അക്കോസ്റ്റ, രണ്ട് ലോകകപ്പുകളിലും അവർക്കായി കളിച്ചു. റഷ്യൻ ലോകകപ്പിലും കോസ്റ്റാറിയ്ക്കക്കായി മൂന്നു മത്സരങ്ങളിൽ കളത്തിലിറങ്ങി.

Read More >>